LiveTV

Live

International

നാശം വിതച്ച് ഇര്‍മ അമേരിക്കയിലേക്ക്

നാശം വിതച്ച് ഇര്‍മ അമേരിക്കയിലേക്ക്
Summary
ബാര്‍ബുഡ, ആന്റിക്വ എന്നിവിടങ്ങളില്‍ ഇര്‍മ 90 ശതമാനം നാശം വിതച്ചതായി ബാര്‍ബുഡ പ്രധാനമന്ത്രി അറിയിച്ചു. ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചിൽപെടുന്ന ഇർമ

വന്‍നാശം വിതച്ച് കരീബിയന്‍ ഉപദ്വീപുകളില്‍ ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശക്തി പ്രാപിച്ച ഇര്‍മ കൊടുങ്കാറ്റ് യുഎസ് തീരം ലക്ഷ്യമാക്കിയാണ് ഇപ്പോള്‍ നീങ്ങുന്നത്. മുന്‍കരുതല്‍ നടപടികളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും കനത്ത ജാഗ്രതയിലാണ്..


അതികഠിനവും ക്രൂരവുമെന്നാണ് കരീബിയന്‍ ഉപദ്വീപില്‍ ആഞ്ഞടിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനെ ഫ്രഞ്ച് പ്രസിഡന്റേ ഇമ്മാനുവന്‍ മാക്രോണ്‍ വിശേഷിപ്പിച്ചത്. സെന്റ് മാര്‍ട്ടിന്‍, സെന്റ് ബാര്‍ട്ട്സ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഇവിടെ രണ്ട് പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. കൂടാതെ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാര്‍ബുഡ, ആന്റിക്വ എന്നിവിടങ്ങളില്‍ ഇര്‍മ 90 ശതമാനം നാശം വിതച്ചതായി ബാര്‍ബുഡ പ്രധാനമന്ത്രി അറിയിച്ചു. ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ കാറ്റഗറി അഞ്ചിൽപെടുന്ന ഇർമ ഇപ്പോള്‍ വടക്കന്‍ വിര്‍ജിന്‍ ദ്വീപുകളിലൂടെ കടന്നുപോകുകയാണ്.

പ്യൂർ​ടോ റികോയും ഹെയ്​തിയും ക്യൂബയും കടന്ന്​ യു.എസിലെത്തുന്ന ഇര്‍മ ഫ്ലോറിഡയില്‍ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്. സാന്‍ ജുവാന്‍ മേഖലയില്‍ വീശുന്ന കാറ്റ് പ്രാദേശി സമയം ഏഴ് മണിക്ക് പ്യൂര്‍ട്ടോ റിക്കയില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് അടിയന്തരമാനേജ്മെനറ് ഏജന്‍സിയുടെ മുന്നറിയിപ്പ്. നിലവില്‍ പ്യൂട്ടോറിക്കയില്‍ വൈദ്യുതിബന്ധവും ജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. 14 ആശുപത്രികളില്‍ ഉടന്‍തന്നെ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നും അധികൃതര്‍ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. ഹാര്‍വെ കൊടുങ്കാറ്റിന് ശേഷം അമേരിക്കയില്‍ ആഞ്ഞടിക്കാനിരിക്കുന്ന ഇര്‍മ ചുഴലിക്കാറ്റിനോടുബ്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.