LiveTV

Live

International

ഹാര്‍വി കൊടുങ്കാറ്റ് ദുരിത ബാധിതര്‍ക്ക് സഹായവാഗ്ദാനവുമായി വെനസ്വല

ഹാര്‍വി കൊടുങ്കാറ്റ് ദുരിത ബാധിതര്‍ക്ക് സഹായവാഗ്ദാനവുമായി വെനസ്വല
Summary
5 മില്യന്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് വെനസ്വല പ്രഖ്യാപിച്ചു

വന്‍ നാശം വിതച്ച ഹാര്‍വി കൊടുങ്കാറ്റില്‍ ദുരിത ബാധിതര്‍ക്ക് സഹായവാഗ്ദാനവുമായി വെനസ്വല രംഗത്ത് . 5 മില്യന്‍ യുഎസ് ഡോളര്‍ നല്‍കുമെന്ന് വെനസ്വല പ്രഖ്യാപിച്ചു . കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 17 പേരാണ് കൊല്ലപ്പെട്ടത് .

അമേരിക്കയിലെ ഹൂസ്റ്റന്‍ നഗരത്തിലാണ് ഹാര്‍വെ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത് . 30000 ലധികം ആളുകളെയാണ് കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ബാധിച്ചത് . 17 ആളുകള്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടു . ലക്ഷങ്ങളുടെ നാശനഷ്ടവും ഉണ്ടായി .10 ബില്യന്‍ യുഎസ് ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട് . 5 ലക്ഷം യുഎസ് ഡോളര്‍ നല്‍കാമെന്ന് വെനസ്വല അറിയിച്ചു . വെനസ്വലന്‍ വിദേശകാര്യമന്ത്രിയായ ജോര്‍ജ് അരേസയാണ് സഹായ ധനം പ്രഖ്യാപിച്ചത്. വെനസ്വലന്‍ ഉടമസ്ഥതയിലുള്ള ഓയില്‍ കമ്പനിയായ പിഡിവിഎസ്എയാകും സഹായ ധനം നല്‍കുക .

ദുരിത ബാധിതര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുന്നതിന് ഡോക്ടര്‍മാര്‍ അടക്കമുള്ള വൈദ്യ സംഘത്തെ അയക്കാമെന്നും വെനസ്വല അറിയിച്ചിട്ടുണ്ട് . 2005ലും അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റ് നാശം വിതച്ചപ്പോഴും വെനസ്വല സമാന ഇടപെടല്‍ നടത്തിയിട്ടുണ്ട്.