LiveTV

Live

International

തീരം കാണാനെത്തി മണലില്‍പൂണ്ടുപോയ തിമിംഗലകുഞ്ഞിനെ രക്ഷിച്ചത് ഇങ്ങനെ...

തീരം കാണാനെത്തി മണലില്‍പൂണ്ടുപോയ തിമിംഗലകുഞ്ഞിനെ രക്ഷിച്ചത് ഇങ്ങനെ...
Summary
നൂറിലധികം പേരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലത്തിന് ഒടുവിലാണ് തിമിംഗലത്തെ തിരികെ കടലിലേക്കയച്ചത്.

മണല്‍തിട്ടയില്‍ പൂണ്ടുപോയ ഒരു തിമിംഗലകുഞ്ഞിനെ രക്ഷിച്ചതിന്‍റെ സന്തോഷത്തിലാണ് ബ്രസീലിലെ ബ്യൂസിയസ് സിറ്റിയിലെ ഒരുകൂട്ടം ആളുകള്‍. നൂറിലധികം പേരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലത്തിന് ഒടുവിലാണ് തിമിംഗലത്തെ തിരികെ കടലിലേക്കയച്ചത്.

റിയോഡി ജനീറോയുടെ വടക്കന്‍ മേഖലയിലെ ബ്യൂസിയസ് തീരദേശമേഖലയിലാണ് കഴിഞ്ഞ ദിവസം ഈ തിമിംഗലക്കുഞ്ഞ് എത്തിയത്. മണല്‍തിട്ടയില്‍ പൂണ്ടുപോയ തിമിംഗലത്തെ രക്ഷപ്പെടുത്താനായി ജനങ്ങളുടെ പിന്നീടുള്ള ശ്രമം. നൂറ് കണക്കിന് വളന്‍റിയര്‍മാരാണ് തിമിംഗലത്തെ രക്ഷപ്പെടുത്താനായി മണിക്കൂറുകള്‍ ചിലവഴിച്ചത്. തിമിംഗലത്തിന് ചുറ്റിലും കൂടിയ മണലുകള്‍ മാറ്റിയശേഷം ബോട്ടില്‍ കെട്ടിയാണ് കടലിലേക്ക് കൊണ്ടുപോയത്. ബ്രസീലില്‍ തിമിംഗലങ്ങളുടെ കുടിയേറ്റകാലമാണിപ്പോള്‍. ഇതിനിടെ ഒറ്റപ്പെട്ടതാകാം ഈ തിമിംഗലമെന്നാണ് കരുതുന്നത്.