LiveTV

Live

International

മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ സംഘര്‍ഷം; നിരവധി പലസ്തീനികള്‍ക്ക് പരിക്ക്

മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ സംഘര്‍ഷം; നിരവധി പലസ്തീനികള്‍ക്ക് പരിക്ക്
Summary
പലസ്തീനിയന്‍ റെഡ് ക്രസന്റ് ആംബുലന്‍സ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു

മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ ഇസ്രയേല്‍ പൊലീസും വിശ്വാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പലസ്തീനി പൗരന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.. ചൊവ്വാഴ്ച വൈകിട്ട് പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവരും പൊലീസുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്

ചൊവ്വാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ 14 ഫലസ്തീനി പൌരന്മാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പലസ്തീനിയന്‍ റെഡ് ക്രസന്റ് ആംബുലന്‍സ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതുരമാണ്. ഇയാളുടെ തലക്കാണ് പരിക്കേറ്റത്. വളരെ അടുത്ത് നിന്ന് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതാണ് പരിക്കിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ റബര്‍ ബുള്ളറ്റ് ഉപയോഗിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പൊലീസ് വക്താവ് നിഷേധിച്ചു.. മുതിര്‍ന്ന മുസ്‌ലിം പുരോഹിതനും പരിക്കേറ്റിട്ടുണ്ട്. മുസ്‌ലിങ്ങള്‍ക്കും ജൂതന്മാര്‍ക്കും പ്രാര്‍ത്ഥനാ സ്വാതന്ത്ര്യമുള്ള പള്ളിയുടെ പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പലസ്തീനി പൗരന്‍മാരും രണ്ടു ഇസ്രായേല്‍ പോലിസുകാരും കൊല്ലപപെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പ്രദേശത്ത് നടക്കുന്ന ഏറ്റവും ഗൌരമേറിയ ആക്രമണായിരുന്നു ഇത്. സംഭവത്തിന് ശേഷം അടച്ച പള്ളി മെറ്റ‍ല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ച ശേഷം ഞായറാഴ്ചയാണ് തുറന്നത്.