LiveTV

Live

International

ഉത്തരകൊറിയയുടെ സാമ്പത്തിക സ്രോതസുകള്‍ തകര്‍ക്കാന്‍ അമേരിക്ക

ഉത്തരകൊറിയയുടെ സാമ്പത്തിക സ്രോതസുകള്‍ തകര്‍ക്കാന്‍ അമേരിക്ക
Summary
ഉത്തര കൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനമുളള ചൈനീസ് കമ്പനികള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് നീക്കം.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ അമേരിക്ക ശ്രമം തുടങ്ങി. ഉത്തര കൊറിയയുടെ സമ്പദ് വ്യവസ്ഥയില്‍ ശക്തമായ സ്വാധീനമുളള ചൈനീസ് കമ്പനികള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് നീക്കം.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. വിവിധ രാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഉത്തര കൊറിയുടെ സമ്പദ് ഘടനയില്‍ നിര്‍ണായക സ്വാധീനമാണ് ചൈനീസ് കമ്പനികള്‍ക്കുളളത്. ഇത്തരം സാഹചര്യമുണ്ടായാല്‍ ചൈനയുടെ പ്രതികരണം എന്താകുമെന്ന ആശങ്കയിലാണ് അമേരിക്ക. സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നതോടെ ഉത്തരകൊറിയ നിലപാടുകള്‍ മാറ്റുമെന്ന പ്രതീക്ഷയിലാണ് അമേരിക്കക്കുളളത്.

നേരത്തെ ഇറാനുമായി അഭിപ്രായ ഭിന്നത രൂക്ഷമായ ഘട്ടത്തില്‍ യുഎസ് ഉപയോഗിച്ച തന്ത്രമാണിത്. തുടക്കത്തില്‍ അനുരഞ്ജത്തിന് ഇല്ലെന്ന് വാശിപിടിച്ച ഇറാനെ ചര്‍ച്ചയാകാം എന്ന നിലപാടിലെത്തിച്ചത് ഉപരോധന തന്ത്രങ്ങളായിരുന്നു. എന്നാല്‍ ഉത്തരകൊറിയക്കെതിരെ സൈനിക നീക്കത്തിനോടും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനോടും റഷ്യക്കും ചൈനക്കും കടുത്ത എതിര്‍പ്പാണുളളത്.