LiveTV

Live

International

വിമാനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പ് നിരോധിക്കാനുള്ള ശ്രമം വ്യോമയാന വ്യവസായത്തെ തകര്‍ക്കും

വിമാനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പ് നിരോധിക്കാനുള്ള ശ്രമം വ്യോമയാന വ്യവസായത്തെ തകര്‍ക്കും
Summary
മെക്‌സിക്കോയിലെ കാന്‍കണ്‍ നഗരത്തില്‍ നടന്ന അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ സുരക്ഷയായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം.

വിമാനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പ് നിരോധിക്കാനുള്ള ശ്രമം വ്യോമയാന വ്യവസായത്തെ തകര്‍ക്കുമെന്ന് അയാട്ട ജനറല്‍ ഡയറകടര്‍ അലക്‌സാണ്ടര്‍ ജെ ജുനൈക് വ്യക്തമാക്കി. കാന്‍കണില്‍ നടന്ന യോഗത്തിലാണ് അയാട്ട തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സുരക്ഷക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു.

മെക്‌സിക്കോയിലെ കാന്‍കണ്‍ നഗരത്തില്‍ നടന്ന അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ വാര്‍ഷിക യോഗത്തില്‍ സുരക്ഷയായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിക്കാനുള്ള അമേരിക്കയുടെ നീക്കം യോഗത്തില്‍ ചര്‍ച്ചയായി. പത്ത് എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള വിമാനങ്ങളിലെ നിയന്ത്രണം മറ്റ് വിമാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനം വ്യവസായത്തെ തകര്‍ക്കുമെന്ന് അയാട്ട ജന.ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഡെ ജുനൈക് പറഞ്ഞു

നിരോധമേര്‍പ്പെടുത്തുന്നതിന് പകരം,വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗം പേരും ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വ്യോമയാന വ്യവസായത്തില്‍ ലാഭവിഹിതം വര്‍ധിച്ചതായും യോഗം വിലയിരുത്തി.