LiveTV

Live

International

സ്റ്റോക് ഹോം ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ട്രക്ക് ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

സ്റ്റോക് ഹോം ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ട്രക്ക് ഡ്രൈവര്‍ കുറ്റം സമ്മതിച്ചു
Summary
പിടിയിലായ ട്രക്ക് ഡ്രൈവര് റാക്മത്ത് അകിലോവ് ബിയര്‍ ട്രക്ക് തട്ടിയെടുത്ത് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം

സ്റ്റോക് ഹോം ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ട്രക്ക് ഡ്രൈവര്‍ റാക്മത്ത് അകിലോവ് കുറ്റം സമ്മതിച്ചു. തീവ്രവാദ ആക്രമണമായിരുന്നു ലക്ഷ്യമിട്ടതെന്ന് പ്രതി കോടതിയില്‍ അറിയിച്ചു. കൂടുതല് ചോദ്യം ചെയ്യലുകൾക്ക്ശേഷം അകിലോവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

പിടിയിലായ ട്രക്ക് ഡ്രൈവര് റാക്മത്ത് അകിലോവ് ബിയര്‍ ട്രക്ക് തട്ടിയെടുത്ത് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇക്കാര്യം പ്രതി കോടതിയില്‍ സമ്മതിച്ചു. തീവ്രവാദി ആക്രമണമാണ് ലക്ഷ്യമിട്ടതെന്നും അകിലോവ് സമ്മതിച്ചിട്ടുണ്ട്. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില് കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടു. കൂടുതല് ചോദ്യം ചെയ്യലുകള്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താമെന്ന നിലപാടിലാണ് സ്വീഡിഷ് പൊലീസ്. ഏതെങ്കിലും തീവ്രവാദ സംഘടനക്ക് ആക്രമണത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.

കഴിഞ്ഞവ്യാഴാഴ്ചയാണ് സ്റ്റോക് ഹോമിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റില്‍ ആക്രമണമുണ്ടായത്. തെരുവില്‍ കാൽനടക്കാർക്ക് നേരെ ബിയര്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകം തന്നെ ട്രക്ക് ഡ്രൈവര്‍ റാക് മത്ത് അകിലോവിനെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് സ്വീഡിഷ് പൌരന്‍മാരും ഒരു ബ്രിട്ടീഷ് പൌരനും ഒരു ബള്‍ഗേറിയന്‍ പൌരനുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.