LiveTV

Live

International

ട്രാക്ടറിനെയും കാറിനെയും തടയാന്‍ ഒരു കൈ മതി; അര്‍ബബിന്റെ ഭാരം 453 കിലോ

ട്രാക്ടറിനെയും കാറിനെയും തടയാന്‍ ഒരു കൈ മതി; അര്‍ബബിന്റെ ഭാരം 453 കിലോ
Summary
ദിവസം കഴിക്കുന്നത് മൂന്നുകിലോ ചിക്കനും, 36 കോഴിമുട്ടയും അഞ്ച് ലിറ്റര്‍ പാലും.
ട്രാക്ടറിനെയും കാറിനെയും തടയാന്‍ ഒരു കൈ മതി; അര്‍ബബിന്റെ ഭാരം 453 കിലോ

അര്‍ബബ് ഖിസര്‍ ഹയാത്ത് പുറകോട്ടെടുക്കുന്ന ട്രാക്ടര്‍ വെറും കൈകൊണ്ട് തടഞ്ഞുനിര്‍ത്തും.. രണ്ടു കാറുകളെ ഒരുമിച്ച് കയര്‍കെട്ടി വെറും കൈകൊണ്ട് വലിച്ച് നീക്കും...

ട്രാക്ടറിനെയും കാറിനെയും തടയാന്‍ ഒരു കൈ മതി; അര്‍ബബിന്റെ ഭാരം 453 കിലോ

പാകിസ്താനില്‍ നിന്നുള്ള ഈ 25 കാരന്‍ ഇപ്പോള്‍ താരമാകുകയാണ്. 453 കിലോയാണ് അര്‍ബബിന്റെ ഭാരം. ദിവസം കഴിക്കുന്നത് മൂന്നുകിലോ ചിക്കനും, 36 കോഴിമുട്ടയും അഞ്ച് ലിറ്റര്‍ പാലും. ദിവസം 10,000 കലോറിയുടെ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്ന് അര്‍ബബും തുറന്നു സമ്മതിക്കുന്നു. അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും തുറന്നുപറയുന്നു ഈ 25കാരന്‍.

താനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനെന്നും അര്‍ബബ് അവകാശപ്പെടുന്നു. പിറകോട്ടടെക്കുന്ന ഒരു ടാക്ടര്‍ ഒരു കൈ ഉപയോഗിച്ച് കയറുകൊണ്ട് തടയുന്ന അര്‍ബബിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതുപോലെ രണ്ട് കാറുകളെ ഒരുമിച്ച് ഒരു കയറില്‍കെട്ടി കൈ കൊണ്ടു വലിക്കുന്നുമുണ്ട് മറ്റൊരു വീഡിയോയില്‍ അര്‍ബബ് ഹയാത്ത്.

കൌമാരപ്രായത്തില്‍ തടി വെച്ചു സ്വാഭാവികമായി തടിവെച്ചു തുടങ്ങുകയായിരുന്നു. പിന്നീട് ശരീരംഭാരം കൂട്ടുന്നതില്‍ താന്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നാണ് അര്‍ബബ് പറയുന്നത്. തന്റെ പൊണ്ണത്തടിക്കൊണ്ട് തനിക്ക് ഇതുവരെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അര്‍ബബ് സാക്ഷ്യപ്പെടുത്തുന്നു.

പാകിസ്താനിലെ ഏറ്റവും വലിയ മനുഷ്യനായാണ് ഇപ്പോള്‍ അര്‍ബബ് അറിയപ്പെടുന്നത്. ഒരു ഭാരോദ്വഹന ചാമ്പ്യനായിമാറാനുള്ള ലക്ഷ്യത്തിലാണ് ഇപ്പോള്‍ അര്‍ബബ്.

ട്രാക്ടറിനെയും കാറിനെയും തടയാന്‍ ഒരു കൈ മതി; അര്‍ബബിന്റെ ഭാരം 453 കിലോ

തനിക്ക് ഇത്തരമൊരു ശരീരം തന്ന ദൈവത്തോട് എപ്പോഴും നന്ദി പറയുന്നു അര്‍ബബ്. ഒരു ദിവസം താന്‍ ലോക വെയിറ്റ്‍ലിഫ്റ്റിംഗ് ചാമ്പ്യനായിമാറുമെന്ന് അര്‍ബബിന് ഉറച്ച വിശ്വാസമുണ്ട്.

എ‌ന്തായാലും തന്റെ നാടായ മര്‍ദാനില്‍ സെലിബ്രിറ്റിയാണ് ഇപ്പോള്‍ അര്‍ബബ്. അര്‍ബബിനെ കാണാനും സെല്‍ഫി എടുക്കാനും ദിനംപ്രതി നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്