LiveTV

Live

International

ജര്‍മനിയിലെ ട്രക്ക് ആക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ജര്‍മനിയിലെ ട്രക്ക് ആക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
Summary
ബെര്‍ലിനിലെ പ്രധാന മാര്‍ക്കറ്റുകറ്റിലെ ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ട്രക്ക് പാഞ്ഞു കയറിയത്.
ജര്‍മനിയിലെ ട്രക്ക് ആക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തീവ്രവാദി ആക്രമണമാണെന്നാണ് സര്‍ക്കാറിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഐഎസ് ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായ ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ബെര്‍ലിനിലെ പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ബൈറ്റ്ചൈഡ്പ്ലാറ്റ്സിലെ ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ട്രക്ക് പാഞ്ഞു കയറിയത്. ക്രിസ്തുമസ് പ്രമാണിച്ച് മാര്‍ക്കറ്റില്‍ അപകട സമയത്ത് നല്ല തിരക്കായിരുന്നു.‍ അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ചോദ്യം ചെയ്തപ്പോഴാണ് തീവ്രവാദി ആക്രമണത്തിന്‍റെ സൂചനകള്‍ ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇയാളെ നേരത്തെയും വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം അഭയാര്‍ഥിയായി ബെർലിനിലേക്കെത്തിയ പാകിസ്താൻ സ്വദേശിയാണ് ഇയാള്‍. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഹഡ്രൈവറെ കൊല്ലപ്പെട്ടനിലയിലും കണ്ടെത്തിയിരുന്നു.

രണ്ടാം ലോക മഹായുദ്ധ സ്മാരകമായ കെയ്സര്‍ വില്ലെം പള്ളിക്ക് സമീപത്താണ് സ്ഫോടനമുണ്ടായ മാര്‍ക്കറ്റ്. കഴിഞ്ഞ ജൂലൈയില്‍ ആള്‍ക്കൂട്ടത്തിനുള്ളിലേക്ക് ലോറി ഇടിച്ചുകയറ്റിയുണ്ടായ ആപകടത്തില്‍ ജര്‍മനിയിലെ നൈസിലി‍ല്‍ 86 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്‍റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. ഇതിന് സമാനമായ ആക്രമണമാണ് ഇന്നലെ ഉണ്ടായത്.