LiveTV

Live

International

അമേരിക്കയില്‍ വൈറ്റ്ഹൌസിനു സമീപം ഏറ്റുമുട്ടല്‍

അമേരിക്കയില്‍ വൈറ്റ്ഹൌസിനു സമീപം ഏറ്റുമുട്ടല്‍
Summary
സംശയാസ്പദ സാഹചര്യത്തില്‍ വൈറ്റ് ഹൌസിന് സമീപം ആയുധവുമായി കണ്ടെത്തിയയാള്‍ക്ക്‍ നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അമേരിക്കയില്‍ വൈറ്റ് ഹൌസിനു സമീപം ഏറ്റുമുട്ടല്‍. സംശയാസ്പദ സാഹചര്യത്തില്‍ വൈറ്റ് ഹൌസിന് സമീപം ആയുധവുമായി കണ്ടെത്തിയയാള്‍ക്ക്‍ നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയതായും കസ്റ്റഡിയിലെടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വെള്ളിയാഴ്ചയാണ് വൈറ്റ് ഹൌസ് പരിസരത്ത് ഒരാളെ ആയുധവുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോസ്ഥര്‍ നിരന്തരം നില്‍ക്കാനാവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ ധൃതിയില്‍ നടന്നു നീങ്ങിയ ആയുധ ധാരിയെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത പൊലീസ് കാവലേര്‍പ്പെടുത്തി. ആയുധധാരി 20നും 30 നും ഇടയില്‍ പ്രായമുള്ളയാളാണെന്നും കൂടുതല്‍ വിവിരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വൈറ്റ് ഹൌസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

വയറ്റില്‍ വെടിയേറ്റ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ദൃക്സാക്ഷികള്‍ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ഒബാമ ആന്‍ട്ര്യൂസ് എയര്‍ ഫോഴ്സ് ബേസിലായിരുന്നുവെന്നും വൈറ്റ് ഹൌസിലുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.