LiveTV

Live

International

മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ വെട്ടില്‍

മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ വെട്ടില്‍
Summary
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബരാക് ഒബാമക്കായി ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വള്ളിപുള്ളി തെറ്റാതെ കോപ്പിയടിക്കുകയായിരുന്നു മെലേനിയ.
മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ വെട്ടില്‍

മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപ് വിവാദത്തില്‍. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബരാക് ഒബാമക്കായി ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വള്ളിപുള്ളി തെറ്റാതെ കോപ്പിയടിക്കുകയായിരുന്നു മെലേനിയ.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലേനിയ ഭര്‍ത്താവിന് വേണ്ടി നടത്തിയ ആദ്യ പ്രചാരണ പരിപാടിയാണ് തിരിച്ചടിയായത്. ട്രംപിനെ വാനോളം പുകഴ്ത്തിയായിരുന്നു മെലേനിയയുടെ ആവേശകരമായ പ്രസംഗം. പ്രസംഗം ഗംഭീരമായി. പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു. കാരണം പ്രസംഗം കേട്ടപ്പോള്‍ അമേരിക്കക്കാര്‍ക്ക് പഴയൊരു പ്രസംഗമാണ് ഓര്‍മവന്നത്. 2008ല്‍ ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയതായിരുന്നു അത്. ഒറ്റ വരിയില്‍ ഒതുങ്ങുന്നതായിരുന്നില്ല മെലേനിയയുടെയും മിഷേലിന്റെയും പ്രസംഗത്തിലെ സാമ്യം. കോപ്പിയടി കയ്യോടെ പിടികൂടിയതോടെ മറുപടിയില്ലാതായിരിക്കുകയാണ് ട്രംപിന്റെ പ്രചാരണ വിഭാഗം.