LiveTV

Live

International

ഓട്ടിസത്തിന് വേറിട്ട ചികിത്സാരീതിയുമായി ഒരു ദന്ത ഡോക്ടര്‍

ഓട്ടിസത്തിന് വേറിട്ട ചികിത്സാരീതിയുമായി ഒരു ദന്ത ഡോക്ടര്‍
Summary
സൂക്ക എന്ന ലാബ്രഡോര്‍ നായയാണ് മെക്സിക്കോയിലെ ജനങ്ങള്‍ ഇന്ന് ഏറ്റവും തിരിച്ചറിയുന്ന മൃഗം.

ഓട്ടിസം മൂലം ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കായി ഒരു പ്രത്യേക ചികിത്സാ രീതിക്ക് തുടക്കമിട്ടിരിക്കുകയാണ് ചിലിയിലെ വെറ്‍ല എന്ന ദന്ത ഡോക്ടര്‍‍‍. ദന്ത ചികിത്സകള്‍ക്കായെത്തുന്ന കുട്ടികളെ നായകളുടെ സഹായത്തോടെ പരിശോധിക്കുന്നതാണ് വെറ്‍ലയുടെ ചികിത്സാ രീതിയുടെ പ്രത്യേകത.

സൂക്ക എന്ന ലാബ്രഡോര്‍ നായയാണ് മെക്സിക്കോയിലെ ജനങ്ങള്‍ ഇന്ന് ഏറ്റവും തിരിച്ചറിയുന്ന മൃഗം. കാരണം ഒരു പക്ഷെ പലരെയും അത്ഭുതപ്പെടുത്താം. ഓട്ടിസം ബാധിച്ച കുട്ടികളുടെ രാജ്യത്തെ ഏറ്റവും വലിയ ചങ്ങാതിയാണിന്ന് ഇവള്‍. റോള്‍ വെറ്‍ല എന്ന ദന്ത ഡോക്ടറാണ് ഈ നായയെ ഉപയോഗിച്ചുള്ള പ്രത്യേക ചികിത്സാ രീതിക്ക് ആദ്യമായി തുടക്കമിട്ടത്. ഓട്ടിസമെന്ന ജനിതക വൈകല്യത്താല്‍ ദുരിതമനുഭവിക്കുന്ന സ്വന്തം മകന്‍റെ ജീവിതം തന്നെ ആയിരുന്നു അവര്‍ക്ക് ഇതിനു പ്രചോദനമായത്. ജുന്‍റ്റ അടി എന്ന സംഘടനക്കു രൂപം നല്‍കി കഴിഞ്ഞ 5 വര്‍ഷമായി തലസ്ഥാനമായ സാന്‍റിഗോയില്‍ അവര്‍ ഈ ചികിത്സാ കേന്ദ്രം നടത്തി വരികയാണ്.

പരീക്ഷണാര്‍ഥം തുടങ്ങിയ ചികിത്സാ രീതി വി‍ജയമായപ്പോള്‍ അവര്‍ സ്വന്തം ജോലി പോലും ഉപേക്ഷിച്ചു. പിന്നീട് മുഴുവന്‍ സമയവും ഇതിനായി മാറ്റി വച്ചു. കൂടാതെ സൂക്കയെ പോലെ നിരവധി നായകളെ പരിശീലിപ്പിക്കുകയും ചെയ്തു. ഓട്ടിസം ബാധിച്ച നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വെറ്‍ലയുടെ സ്ഥാപനം ഇന്ന് അനുഗ്രഹമായി മാറിയിരിക്കുകയാണ്. സ്വാഭാവിക ബുദ്ധിയും ചലന ശേഷിയും നഷ്ടപ്പെട്ട കുട്ടികള്‍ ഇണക്കത്തോടെ അരികെയിരിക്കുന്ന നായയെ കാണുന്പോള്‍ അച്ചടക്കത്തോടെ പരിശോധനകള്‍ക്കു തയ്യാറാകുന്നു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ അനസ്തേഷ്യയില്‍ നിന്ന് ഒഴിവാക്കി ചികിത്സിക്കുക എന്നത് മാത്രമാണ് ഈ ചികിത്സാ രീതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ നിരവധി മാതാപിതാക്കള്‍ക്കും അവരുടെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കുമാണ് ഈ ഡോക്ടറും അവര്‍ പരിശീലിപ്പിച്ച നായകളും തുണയായി മാറിയത്.