LiveTV

Live

International

സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു 

Summary
സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 16 കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു.

സിറിയയിലെ വിമതകേന്ദ്രങ്ങളില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 16 കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടു. സ്കൂളില്‍ ബോംബാക്രമണം നടന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. സിറിയയിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് വ്യോമാക്രണം ഉണ്ടായത്. എന്നാല്‍ സിറിയന്‍ സൈന്യമാണോ സഖ്യകക്ഷിയായ റഷ്യന്‍ സൈന്യമാണോ ആക്രമണം നടത്തിയെതെന്ന് വ്യക്തമായിട്ടില്ല. കഫര്‍ ബത്തീജ് എന്ന ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായത് .

ഇതില്‍ 16 കുട്ടികളടക്കം 20 പേര്‍ കൊല്ലപ്പെട്ടതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും 20 പേര്‍ കൊല്ലപ്പെട്ടെന്ന് തന്നെയാണ് അറിയിക്കുന്നത് . മരിച്ചവരില്‍ 15 പേര്‍ ഒരു വീട്ടില്‍ നിന്ന് തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദൃശ്യങ്ങളില്‍ മരണപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നതായി വ്യക്തമാകുന്നുണ്ട്. ഒപ്പം നാല് കുട്ടികളുടെ മൃതദേഹം മണ്ണില്‍ പുതഞ്ഞ് കിടക്കുന്ന നിലയിലുമാണ് . ഇദ്‍ലിബ് പ്രവിശ്യയാണ് ഏറ്റവും കൂടുതല്‍ ജനവാസമുള്ള വിമത അധിനിവേശ കേന്ദ്രം.