LiveTV

Live

International

മാലദ്വീപിലെ അടിയന്തരാവസ്ഥ നീക്കിയേക്കും

മാലദ്വീപിലെ  അടിയന്തരാവസ്ഥ നീക്കിയേക്കും
Summary
ഫെബ്രുവരി 5 നാണ് 15 ദിവസത്തേക്ക് യമീന്‍ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

മാലദ്വീപില്‍ ഏര്‍പ്പെടുത്തിയ 45 ദിവസത്തെ അടിയന്തരാവസ്ഥ പ്രസിഡന്‍റ് അബ്ദുള്ള യമീന്‍ നീക്കിയേക്കും. മുന്‍ പ്രസിഡന്‍റ് മൌമൂന്‍ അബ്ദുള്‍ ഗയ്യൂമിനും ചീഫ് ജസ്റ്റിസിനുമെതിരെ അഴിമതി കേസ് ചുമത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മുതിര്‍ന്ന നയതന്ത്രപ്രതിനിധി അറിയിച്ചു

ഫെബ്രുവരി 5 നാണ് 15 ദിവസത്തേക്ക് യമീന്‍ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒന്‍പത് പ്രതിപക്ഷനേതാക്കള്‍ക്കെതിരായി ചുമത്തപ്പെട്ട കേസ് നീക്കം ചെയ്യാനും തടവില്‍ കഴിയുന്നവരെ വിട്ടയക്കാനുമുള്ള സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആദ്യത്തെ 15 ദിവസത്തെ അടിയന്തരാവസ്ഥ പിന്നീട് 30 ദിവസത്തേക്ക് കൂടി പാര്‍ലമെന്‍റെന്‍റെ അംഗീകാരത്തോടെ സര്‍ക്കാര്‍ നീട്ടുകയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. അടിയന്തരാവസ്ഥക്കിടയില്‍ മുന്‍പ്രസിഡന്‍റ് അബുദുള്‍ ഗയ്യൂമിനെയും ചീഫ് ജസ്റ്റിസിനെയും മറ്റൊരു സുപ്രീംകോടതി ജഡ്ജിയേയും സുപ്രീംകോടതി അഡ്മിനിസ്ട്രേറ്ററേയും അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍ മുന്‍പ്രസിഡന്‍റ് അടക്കമുള്ളവര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. നാല് പേര്‍ക്കുമെതിരെ നിശ്ചയമായും കുറ്റം ചുമത്തുമെന്ന് ശ്രീലങ്കയിലെ മാലിദ്വീപ് അംബാസിഡര്‍ മുഹമ്മദ് ഹുസൈന്‍ ഷെരീഫ് വ്യക്തമാക്കി.