LiveTV

Live

International

വിമാനം വീടിന് മുകളില്‍ തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു

വിമാനം വീടിന് മുകളില്‍ തകര്‍ന്നു വീണ് 10 പേര്‍ മരിച്ചു
Summary
ഫിലിപ്പയന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ് സംഭവം. ഒറ്റ എന്‍ജിന്‍ ഉള്ള ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.

ചെറുവിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീണ് ഫിലിപ്പയൻസിൽ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഫിലിപ്പയന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ് സംഭവം. ഒറ്റ എന്‍ജിന്‍ ഉള്ള ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.

പൈപ്പര്‍ -23 അപ്പാച്ചെ എന്ന ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. ബുലാകാന്‍ പ്രവിശ്യയിലെ പ്ലാറിഡല്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളില്‍ ദുരന്തം സംഭവിച്ചു. പൈലറ്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ മൂന്ന് കുട്ടികളും ഇവരുടെ അമ്മയും മുത്തശ്ശിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ വീട്ടിലുണ്ടായിരുന്നവരും വിമാനത്തില്‍ ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടു. വീടിന് മുന്നിലെ മരത്തിലും വൈദ്യുത കമ്പിയിലും തട്ടിയാണ് വിമാനം തകര്‍ന്ന് വീണതെന്ന് പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും, ലൈറ്റ് എയര്‍എക്സ്പ്രസിന്റെ മുഴുവന്‍‍ വിമാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഫിലിപ്പയന്‍സ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.