LiveTV

Live

International

പാകിസ്താനില്‍ നവാസ് ശരീഫിന് നേരെ ചെരുപ്പേറ്

പാകിസ്താനില്‍ നവാസ് ശരീഫിന് നേരെ ചെരുപ്പേറ്
Summary
പാകിസ്താൻ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്‍റെ മുഖത്തു കറുത്തമഷി ഒഴിച്ചതിനു പിന്നാലെയാണ്

പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു നേരെ ചെരിപ്പേറ്. ജാമിഅ നഈമിയ മസ്ജിദില്‍ ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആക്രമണം. വിദേശകാര്യമന്ത്രിയുടെ മുഖത്ത് കരിമഷിയൊഴിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനിടെ മുന്‍ പ്രധാനമന്ത്രിക്കു നേരെയും ആക്രമണമുണ്ടായത് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്

പാകിസ്താൻ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്‍റെ മുഖത്തു കറുത്തമഷി ഒഴിച്ചതിനു പിന്നാലെയാണ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനു നേരെയും ആക്രമണമുണ്ടായത്. ഇന്നലെ ജാമിഅ നഈമിയ മസ്ജിദില്‍ വെച്ചായിരുന്നു സംഭവം. പ്രസംഗപീഠത്തിനടുത്തേക്കു നടന്നുവരുന്ന ശരീഫിനു നേരെ അവിടെ പഠിക്കുന്ന വിദ്യാർഥിയാണ് ഷൂ വലിച്ചെറിഞ്ഞത്. ഇത് ശരീഫിന്‍റെ തോളിലും ചെവിയിലും കൊള്ളുകയും ചെയ്തു.

മുഫ്തി മുഹമ്മദ് ഹുസൈൻ നയീമി എന്ന മതപുരോഹിതന്‍റെ ചരമവാർഷികാചരണത്തിനാണ് ശരീഫ് മസ്ജിദിൽ എത്തിയത്. ശരീഫിനു നേരെ ചെരിപ്പ് വലിച്ചെറിഞ്ഞ അബ്ദുൽ ഗഫൂർ എന്ന വിദ്യാര്‍ഥിയേയും സഹായിയേയും സദസ്യർ പിടികൂടി പൊലീസിനു കൈമാറി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ശനിയാഴ്ച രാത്രിയാണു പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്‍റെ മുഖത്തു മഷി ഒഴിച്ചത്.

പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിൽ പാകിസ്താൻ മുസ്‍ലിം ലീഗ് പ്രവർത്തകരുടെ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണു സംഭവം. മഷിയൊഴിച്ച ഫൈസ് റസൂലിനെ പാർട്ടി പ്രവർത്തകർ പിന്നീട് പൊലീസിന് കൈമാറിയിരുന്നു. രാഷ്ട്രീയ ഭരണ നേതാക്കള്‍ക്കെതിരെ നിരന്തര ആക്രമണങ്ങളുണ്ടാകുന്നത് രാഷ്ട്രീയ രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.