LiveTV

Live

International

രാഷ്ട്രീയ പ്രതിസന്ധി; മാലദ്വീപ് വിദേശ രാഷ്ട്രങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു

രാഷ്ട്രീയ പ്രതിസന്ധി; മാലദ്വീപ് വിദേശ രാഷ്ട്രങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു
Summary
ചൈന, പാകിസ്താന്‍, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണ് പ്രതിനിധികളെ അയച്ചത്

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാലദ്വീപ് വിദേശ രാഷ്ട്രങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു. ചൈന, പാകിസ്താന്‍, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണ് പ്രതിനിധികളെ അയച്ചത്. അതേസമയം ഏറ്റവും അടുത്ത അയല്‍ രാജ്യമായ ഇന്ത്യയിലേക്ക് മാലദ്വീപ് പ്രതിനിധിയെ അയച്ചിട്ടില്ല.

ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം തേടി തിരക്കിട്ട നീക്കങ്ങളാണ് മാലദ്വീപ് ഭരണകൂടം നടത്തുന്നത്. അയല്‍ രാഷ്ട്രങ്ങളോട് സഹായമഭ്യര്‍ഥിച്ച പ്രസിഡന്റ് അബ്ദുല്ല യമീന്‍ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രതിനിധികളെ നിയോഗിച്ചതാണ് ഏറ്റവും പുതിയ സംഭവവികാസം. ചൈന, പാക്കിസ്താന്‍, സൌദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കാണ് പ്രതിനിധികളെ അയച്ചത്. പ്രസിഡന്റ് അബ്ദുല്ല യമീനോട് കൂറ് പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവയാണ് മൂന്ന് രാഷ്ട്രങ്ങളും. അതേസമയം ഏറ്റവും അടുത്ത അയല്‍ രാജ്യമായ ഇന്ത്യയിലേക്ക് മാലദ്വീപ് പ്രതിനിധിയെ അയച്ചിട്ടില്ല.

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ സൈ​നി​ക​മാ​യും ന​യ​ത​ന്ത്രപരമായും ഇ​ട​പെ​ട​ണ​മെ​ന്ന്​ വി​ദേ​ശ​ത്ത്​ ക​ഴി​യു​ന്ന മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ നേരത്തെ അ​ഭ്യ​ർ​ഥി​ച്ചിരുന്നു. എന്നാല്‍ ഇന്ത്യയെ അകറ്റിയും ചൈനയേയും പാകിസ്താനേയും ചേര്‍ത്തും നിറുത്തിയാണ് മാലദ്വീപിന്റെ നയതന്ത്രം മുന്നോട്ടുപോകുന്നത്. മുൻ പ്രസിഡന്റ്​ മുഹമ്മദ്​ നശീദ്​ അടക്കം തടവിലായ രാഷ്​ട്രീയക്കാരെ മോചിപ്പിക്കാനും 12 പാർല​മെന്റ്​ അംഗങ്ങളുടെ വിലക്ക്​ നീക്കാനുമുള്ള സുപ്രീം കോടതി ഉത്തരവ്​ മാലദ്വീപ് ഭരണകൂടം തള്ളിയതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഉത്തരവിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്​ഥ പ്രഖ്യാപിച്ചഭരണകൂടം പ്രതിപക്ഷ നേതാവിനെയും രണ്ട്​ സുപ്രീം ജഡ്​ജിമാരെയും അറസ്​റ്റ് ചെയ്യുകയും ചെയ്തു. രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര​ സ​മൂ​ഹം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചും സഹായം തേടിയും വിദേശ രാഷ്ട്രങ്ങളിലേക്ക് പ്രതിനിധികളെ അയക്കുന്നത്.