LiveTV

Live

International

അമേരിക്കയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു 

അമേരിക്കയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു 
Summary
രണ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണുന്നതിനായാണ് ഇരു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗം ചേര്‍ന്നത്.

അമേരിക്കയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാനായി സെനറ്റ് അംഗങ്ങളുടെ പ്രത്യേക യോഗത്തില്‍ തീരുമാനമായില്ല. ഫെബ്രുവരി 8 വരെയുള്ള ബില്‍ പാസാക്കുന്നതിനായി സെനറ്റില് ഇന്ന് വോട്ടെടുപ്പ് നടക്കും. ഭരണ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കാണുന്നതിനായാണ് ഇരു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗം ചേര്‍ന്നത്.

കുടിയേറ്റ വിഷയത്തില്‍ ഡെമോക്രാറ്റുകളുടെ അഭിപ്രായം പരിഗണിക്കാമെന്ന് അറിയിച്ചെങ്കിലും റിപ്പബ്ലിക്കുകളുടെ ഈ നീക്കം പരാജയപ്പെട്ടതായാണ് സൂചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുടിയേറ്റക്കാരുടെ പ്രശ്നങ്ങളില്‍ നിലപാട് തിരുത്താന്‍ ഇതുവരെ തയ്യാറാകാത്തതിനാലാണ് ഡെമോക്രാറ്റുകള്‍ പുറം തിരിഞ്ഞ് നില്‍ക്കുന്നത്.

ഫെബ്രുവരി 8 വരെയുള്ള ബില്‍ പാസാക്കാനാണ് ഇന്നത്തെ വോട്ടെടുപ്പ്. 100 അംഗ സെനറ്റില്‍ ബജറ്റ് പാസാക്കുന്നതിന് ആവശ്യമായ അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കില്ല. 60 പേരുടെ പിന്തുണ വേണമെന്നിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങള്‍ മാത്രമാണുള്ളത്.