LiveTV

Live

International

കാബൂളില്‍ ഹോട്ടലിന് നേരെ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു 

കാബൂളില്‍ ഹോട്ടലിന് നേരെ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു 
Summary
എത്ര പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളിൽ ഹോട്ടലിന് നേരെ വെടിവയ്‍പ്. മരണ സഖ്യ അഞ്ച് എന്ന ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കൊലപെടുത്തി. ഹോട്ടലിലെ താമസക്കാരെ ഭീകരര്‍ ബന്ദികളാക്കിയിരിക്കുക യാണെന്നാണ് റിപ്പോര്‍ട്ട്. കാബൂളിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിന് നേരെയാണ് വെടിവയ്‍പുണ്ടായത്. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കൊലപെടുത്തി.

ഹോട്ടലിലെ അതിഥികൾക്ക് നേരെയായിരുന്നു ആക്രമണം. കാബൂളിലെ ഏറ്റവും തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഹോട്ടലാണ് ഇന്റർകോണ്ടിനെന്റൽ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ സ്ഥിരമായി ഇവിടെ നടക്കാറുണ്ട്. ആക്രമണം നടന്ന സമയത്ത് പ്രവിശ്യ ഉദ്യോഗസ്ഥരുടെ ഐടി യോഗം നടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. വെടിവെയ്പ്പുണ്ടായതോടെ ആളുകള്‍ ഹോട്ടലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എത്ര പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണം നടന്ന ഹോട്ടലില്‍ മുമ്പും ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. 2011 ല്‍ താലിബാന്‍ ഇവിടെ ആക്രമണം നടത്തിയിരുന്നു. 9 ഭീകരരടക്കം 21 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.