LiveTV

Live

International

സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ റഷ്യ

സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ റഷ്യ
Summary
സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ അഫ്രിനിലാണ് റഷ്യ നിരീക്ഷണത്തിനായി സൈന്യത്തെ വിന്യസിക്കാന്‍ നടപടി തുടങ്ങിയത്.

സിറിയയില്‍ നിരീക്ഷണത്തിനായി സൈന്യത്തിനെ നിയോഗിക്കാന്‍ റഷ്യന്‍ നീക്കം. കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കി സൈനിക നീക്കത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് റഷ്യന്‍ തീരുമാനം. സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ അഫ്രിനിലാണ് റഷ്യ നിരീക്ഷണത്തിനായി സൈന്യത്തെ വിന്യസിക്കാന്‍ നടപടി തുടങ്ങിയത്.

കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കി ആക്രമണം നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് റഷ്യ പുതിയ നീക്കം നടത്തുന്നതെന്നാണ് വിവരം. അഫ്രിനിലെ കുര്‍ദിഷ് പോരാളികളുടെ സാന്നിധ്യം രാജ്യത്തിന് വലിയ ഭീഷണിയാണെന്ന് തുര്‍ക്കി പ്രതിരോധമന്ത്രി പറഞ്ഞു. റഷ്യ നിരീക്ഷണത്തിനായി സൈന്യത്തെ അയക്കുന്നത് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്ന് ഭരണകക്ഷി എംപിയും നാറ്റോയിലെ തുര്‍ക്കി പ്രതിനിധിയുമായ അഹ്മദ് ബെറാത്ത് കോകര്‍ പറഞ്ഞു. ഈ ആഴ്ചയിലെ തുടക്കത്തിലാണ് സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്ക് നേരെ തുര്‍ക്കി ഭരണകൂടം നടപടി പ്രഖ്യാപിച്ചത്. സിറിയയിലെ അഫ്രിനിലാണ് ആദ്യം ആക്രമണം ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ സിറിയന്‍ അതിര്‍ത്തിയില്‍ മുപ്പതിനായിരം സൈനികരെ നിയോഗിച്ച് സുരക്ഷ ശക്തമാക്കാനും അമേരിക്കയും പദ്ധതിയിടുന്നുണ്ട്. കൂടാതെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന് അമേരിക്ക പരിശീലനം നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.