LiveTV

Live

International

ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനരോഷമിരമ്പി

ട്രംപ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനരോഷമിരമ്പി
Summary
ആഫ്രിക്ക, ഹെയ്തി, എല്‍ സാല്‍വദോര്‍ എന്നീ കുടിയേറ്റ രാഷ്ട്രങ്ങളെപ്പറ്റിയുള്ള ട്രംപിന്റെ മോശം പരാമര്‍ശത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണത്തിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന്റെ വേളയില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആഫ്രിക്ക, ഹെയ്തി, എല്‍ സാല്‍വദോര്‍ എന്നീ കുടിയേറ്റ രാഷ്ട്രങ്ങളെപ്പറ്റിയുള്ള ട്രംപിന്റെ മോശം പരാമര്‍ശത്തിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം.

കുടിയേറ്റ രാഷ്ട്രങ്ങളെക്കുറിച്ച് ട്രംപ് ഷിറ്റ് ഹോള്‍ എന്ന് പ്രയോഗിച്ചുവെന്നായിരുന്നു കഴിഞ്ഞദിവസം പുറത്ത് വന്ന വാര്‍ത്തകള്‍. ഇതിനെതിരെയായിരുന്നു ന്യൂയോര്‍ക്കില്‍ ട്രംപിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മാന്‍ഹാട്ടനിലെ എമിഗ്രേഷന്‍ സര്‍വീസ് സെന്ററിന് മുന്നിലും പ്രതിഷേധം വ്യാപിപ്പിച്ചു. വൈറ്റ് ഹൌസില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ട്രംപ് കുടിയേറ്റ രാഷ്ട്രങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. എന്നാല്‍ ഷിറ്റ് ഹോള്‍ എന്ന പദം താനുപയോഗിച്ചിട്ടില്ല എന്നായിരുന്നു ട്രംപിന്റെ വിശദീകരണം.