LiveTV

Live

International

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കം മുസ്‍ലിംലോകത്തിനുള്ള ചുവപ്പ് വരയെന്ന് തുര്‍ക്കി

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കം മുസ്‍ലിംലോകത്തിനുള്ള ചുവപ്പ് വരയെന്ന് തുര്‍ക്കി
Summary
ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന ഭീഷണിയും ഉറുദുഗാന്‍ ഉയര്‍ത്തി.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കം മുസ്‍ലിംലോകത്തിനുള്ള ചുവപ്പ് വരയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉറുദുഗാന്‍. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്ന ഭീഷണിയും ഉറുദുഗാന്‍ ഉയര്‍ത്തി.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള നീക്കം മുസ്‍ലിംലോകത്തിനുള്ള ചുവപ്പ് വരയെന്ന് തുര്‍ക്കി

മുസ്‍ലിംകളുടെ മൂന്നാമത്തെ വിശുദ്ധകേന്ദ്രമായ മസ്ജിദുല്‍ അഖ്സ ഉള്‍പ്പെടുന്ന ജറുസലേം ഇസ്രയേലി‍ന്റെ തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെയാണ് ലോകവ്യാപകമായി പ്രതിഷേധമുയരുന്നത്. ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതി‍ന്റെ ഭാഗമായി അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്ന നിലപാട് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജറുസലേം വിഷയം മുസ്‍ലിം ലോകത്തിന് മുന്നിലുള്ള ചുവപ്പ് വരയാണെന്ന് പ്രതികരിച്ച തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ മടിക്കില്ലെന്നും ഭീഷണിയുയര്‍ത്തി.

ഇസ്രയേല്‍- ഫലസ്തീന്‍ പ്രശ്നത്തിലെ ഏറ്റവും വൈകാരിക വിഷയമാണ് ജറുസലേം. ജറൂസലേം തലസ്ഥാനമാണെന്ന ഇസ്രയേലിന്റെ അവകാശവാദത്തെ പതിറ്റാണ്ടുകളായി അമേരിക്കന്‍‌ ഭരണകൂടം അംഗീകരിച്ചിരുന്നില്ല. ട്രംപ് ഭരണകൂടത്തിന്റെ ഈ നിലപാട് മാറ്റത്തിനെതിരെ അറബ് രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യന്‍‌ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ശക്തമായ പ്രതിഷേധമാണുയരുന്നത്.