LiveTV

Live

International

അമേരിക്കയില്‍ വീണ്ടും നവനാസി സംഘടനകളുടെ മാര്‍ച്ച്

അമേരിക്കയില്‍ വീണ്ടും നവനാസി സംഘടനകളുടെ മാര്‍ച്ച്
Summary
വൈറ്റ് ലൈവ്സ് മാറ്റര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വെളുത്ത വംശീയവാദികള്‍ അമേരിക്കയിലെ ടെനസ്സി സിറ്റിയില്‍ മാര്‍ച്ച് നടത്തിയത്

അമേരിക്കയില്‍ വീണ്ടും വെളുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധ മാര്‍ച്ച്. നവനാസി സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അഭയാര്‍ഥികളെ പുറത്താക്കണമെന്നതായിരുന്നു ആവശ്യം. വൈറ്റ് ലൈവ്സ് മാറ്റര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വെളുത്ത വംശീയവാദികള്‍ അമേരിക്കയിലെ ടെനസ്സി സിറ്റിയില്‍ മാര്‍ച്ച് നടത്തിയത്. വിര്‍ജീനിയയിലെ ഷാര്‍ലറ്റ്സ് വില്ലെയില്‍ മാര്‍ച്ച് നടത്തിയ നവനാസി സംഘടനയിലെ ആളുകള്‍ തന്നെയാണ് ടെനസ്സിയിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. രാജ്യത്ത് അഭയം തേടിയെത്തിയവരെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

അമേരിക്കയിലെ എല്ലായിടത്തും സമരം വ്യാപിപ്പിക്കാനാണ് തീവ്രവലതുപക്ഷ സംഘടനകളുടെ ഉദ്ദേശ്യം. സൊമാലിയ,ഇറാഖ് എന്നിവിടുങ്ങളില്‍ നിന്നുള്ളവരാണ് ഈ ഭാഗത്തെ കൂടുതല്‍ അഭയാര്‍ഥികളും. നാഷണലിസ്റ്റ് ഫ്രണ്ട് എന്ന സംഘടനയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.