LiveTV

Live

International

വിവാഹ ചടങ്ങിനിടെ കുഞ്ഞിന് മുലപ്പാല്‍ പകര്‍ന്ന് നല്‍കി ഒരു വധു

 വിവാഹ ചടങ്ങിനിടെ കുഞ്ഞിന് മുലപ്പാല്‍ പകര്‍ന്ന് നല്‍കി ഒരു വധു
Summary
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു

യാത്രക്കിടയില്‍ പിഞ്ചുകുഞ്ഞിന് വിശന്നാല്‍ എന്തു ചെയ്യും..? നമ്മുടെ നാട്ടിലാണെങ്കില്‍ കുപ്പിപ്പാല്‍ കൊടുത്ത് കുഞ്ഞിന്റെ വിശപ്പടക്കാന്‍ നോക്കും, അതുമല്ലെങ്കില്‍ കുഞ്ഞിനെ ഉറക്കാന്‍ നോക്കും..കാരണം നമ്മുടെ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെ അത്രയേറെ ഭയപ്പെടേണ്ടിയിരിക്കുന്നു. എന്നാല്‍ വിദേശരാജ്യങ്ങളിലെ സ്ഥിതി മറിച്ചാണ്. സ്വന്തം കുഞ്ഞിന് വിശന്നാല്‍ ആ അമ്മമാര്‍ ആരെയും നോക്കില്ല, അവര്‍ രണ്ടു പേരും മാത്രമായിരിക്കും ഈ ലോകത്ത്, മറ്റാരുമുണ്ടാകില്ല. വിവാഹ ചടങ്ങിനിടെ കുഞ്ഞിന് വിശന്നപ്പോള്‍ മുലയൂട്ടിക്കൊണ്ട് മാതൃസ്നേഹത്തിന്റെ മാഹാത്മ്യം ലോകത്തിന് ഒരിക്കല്‍ കൂടി കാണിച്ചുകൊടുത്തിരിക്കുകയാണ് ബ്രസീലുകാരിയായ ഒരമ്മ.

 വിവാഹ ചടങ്ങിനിടെ കുഞ്ഞിന് മുലപ്പാല്‍ പകര്‍ന്ന് നല്‍കി ഒരു വധു

വിവാഹ വേഷത്തില്‍ വരനൊപ്പം വിവാഹ ചടങ്ങില്‍ നില്‍ക്കുന്നതിനിടെയാണ് ഡാനിയെല്ലി കത്സ്യു എന്ന ഇരുപത്തിനാലുകാരി തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടിയത്. ചെറുചിരിയോടെ വരനായ കാലെ റിയോയും(26) അരികിലുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ കൂടിയായ മോണിക്ക കാര്‍വലോ എന്ന യുവതി ഈ മനോഹരമായ നിമിഷം തന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. മാത്രമല്ല ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

എവിടെ വെച്ചും, ഏത് സമയത്തും, കുഞ്ഞ് ആവശ്യപ്പെടുമ്പോള്‍ മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കുകയാണ് താന്‍ ലക്ഷ്യം വെച്ചതെന്ന് മോണിക്ക പറയുന്നു. മനോഹരം എന്നാണ് ചിത്രം കണ്ടവര്‍ കമന്റ് ചെയ്തത്. എന്നാല്‍ വധുവിനെ വിമര്‍ശിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഔചിത്യമില്ലാതെയുള്ള മുലയൂട്ടല്‍ ശ്രദ്ധ കിട്ടാനാണെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

 വിവാഹ ചടങ്ങിനിടെ കുഞ്ഞിന് മുലപ്പാല്‍ പകര്‍ന്ന് നല്‍കി ഒരു വധു