LiveTV

Live

International

സംഘര്‍ഷം രൂക്ഷമാകുന്ന മ്യാന്‍മറില്‍ കൂട്ടപാലായനം

സംഘര്‍ഷം രൂക്ഷമാകുന്ന മ്യാന്‍മറില്‍ കൂട്ടപാലായനം
Summary
സുരക്ഷാ ഉദ്യോഗസ്ഥരും റോഹിങ്ക്യന്‍ വിമത പോരാളികളും തമ്മില്‍ തുടരുന്ന സംഘര്‍ഷം മ്യാന്‍മറിലെ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്

സംഘര്‍ഷം രൂക്ഷമാകുന്ന മ്യാന്‍മറില്‍ നിന്നും ആയിരകണക്കിന് അമുസ്‌ലിംകളെയാണ് ഒഴിപ്പിക്കുന്നത്. ഇതുവരെ നാലായിരത്തോളം ആളുകളെ ഒഴിപ്പിച്ചെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ആയിരകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളും മേഖലയില്‍ നിന്നും പലായനം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരും റോഹിങ്ക്യന്‍ വിമത പോരാളികളും തമ്മില്‍ തുടരുന്ന സംഘര്‍ഷം മ്യാന്‍മറിലെ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് നാലായിരത്തോളം അമുസ്‌ലീങ്ങളെയാണ് വടക്കുപഠിഞ്ഞാറന്‍ സംസ്ഥാനമായ റാഖെയിനില്‍ നിന്നും ഒഴിപ്പിച്ചത്. ഇവരെ കൂടാതെ ആയിരത്തോളം റോഹിങ്ക്യന്‍ മുസ്‌ലിങ്ങളും ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ കണക്കുകള്‍. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ വലിയ സുരക്ഷയാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുള്ളത്.

റാഖെയിനിലെ മോങ്ഡൌ നഗരം കേന്ദ്രീകരിച്ചാണ് കൂടുതല്‍ സംഘര്‍ഷങ്ങളും നടക്കുന്നത്. ഇതോടെ മ്യാന്‍മറില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 98 കടന്നു. ഇതില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. റോഹിങ്ക്യന്‍ ജനതക്കെതിരായ ഉപദ്രവം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയിലായിരുന്നു റോഹിങ്ക്യന്‍ ജനതക്ക് പിന്തുണ തേടിയത്. ഈ വക്‍ഷം ആദ്യവും റോഹിങ്ക്യന്‍ ജനതക്കെതിരായ അതിക്രമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു.