LiveTV

Live

International

ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വേട്ടയിലെ ഇരകളുടെ മൃതശരീരങ്ങള്‍ വലിച്ചെറിയുന്നതായി കണ്ടെത്തല്‍

 ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വേട്ടയിലെ ഇരകളുടെ മൃതശരീരങ്ങള്‍ വലിച്ചെറിയുന്നതായി കണ്ടെത്തല്‍
Summary
മൃതശരീരങ്ങള്‍ മനില ഉള്‍ക്കടലില്‍ നിക്ഷേപിക്കാനാണ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്

ഫിലിപ്പീന്‍സില്‍ നടക്കുന്ന വന്‍മയക്കുമരുന്ന് വേട്ടയിലെ ഇരകളുടെ മൃതശരീരങ്ങള്‍ വലിച്ചെറിയുന്നതായി ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ വിഭാഗത്തിന്റെ കണ്ടെത്തല്‍. മൃതശരീരങ്ങള്‍ മനില ഉള്‍ക്കടലില്‍ നിക്ഷേപിക്കാനാണ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ രാജ്യത്തെ മയക്കുമരുന്ന് മാഫിയകള്‍ ഇന്തോനേഷ്യയിലേക്ക് കടക്കുന്നതായി ഫിലിപ്പീന്‍സ് അറിയിച്ചു.

ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് വേട്ടക്കിടയില്‍ നൂറുകണക്കിന് പേരെയാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയ ഇവരുടെ മൃതദേഹം അമനിലസ ഉള്‍ക്കടലില്‍ തള്ളാനാണ് ഇപ്പോള്‍ ഭരണകൂടം നിര്‍ദേശം നല്‍കിയത്. ഹൈവേകളില്‍ വലിച്ചെറിയാനും നിര്‍ദേശമുണ്ട്. ഇതിനായി മത്സ്യത്തൊഴിലാളികളെ സമീപിച്ചിരിക്കുകയാണ് പ്രദേശിക അധികാരികള്‍. മൃതദേഹം ഉയര്‍ന്നുവരാതിരിക്കാന്‍ ഭാരം കെട്ടിയ ശേഷമാണ് വെള്ളത്തില്‍ താഴ്ത്തുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൂട്ടത്തില്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഇടനിലക്കാരനും ഉണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് റോഡ്രിഗ്രോ ഡ്യുട്ടേറിറ്റി അധികാരമേറ്റ ശേഷം നടന്ന മയക്കുമരുന്നു വേട്ടയില്‍ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

മയക്കുമരുന്നുമായി ബന്ധപ്പെട് കേസുകളില്‍ ആളുകളെ കൊല്ലാനോ അല്ലെങ്കില്‍ കടുത്ത ശിക്ഷക്കോ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. തീരുമാനത്തിനെതിരെ അന്താരാഷ്ട്ര സമൂഹവും, ആഗോള മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു. അതിനിടെ ഫിലിപ്പീന്‍സില്‍ നടക്കുന് മയക്കുമരുന്ന് വേട്ടയുടെ ഇരകളാണ് ഇന്തോനേഷ്യ എന്ന് ആനറി നാര്‍കോട്ടിക്സ് ഏജന്‍സി മേധാവി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്ത് ഇന്തോനേഷ്യ വഴി തിരിച്ചുവിടുകയാണെന്ന് കമ്മീഷന്‍ ജനറല്‍ പറയുന്നു. 72 അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയകള്‍ ഇന്തോനേഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.