LiveTV

Live

International

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി
Summary
തലസ്ഥാനമായ പ്യോങ്‌യാങിന്‍റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തായാണ് പരീക്ഷണം നടത്തിയത്.

ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയന്‍ സൈന്യം. അമേരിക്കയെ പ്രകോപിപ്പിക്കും വിധത്തില്‍ തലസ്ഥാനമായ പ്യോങ്‌യാങിന്‍റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തായാണ് പരീക്ഷണം നടത്തിയത്.

അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളാവാന്‍ കാരണമായ നിരവധി മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ ഈ വര്‍ഷം നടത്തിയിട്ടുണ്ട്. അമേരിക്കയുടെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെയും പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിന് പിറകെയാണ് വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ രംഗത്തെത്തിയത്.

തലസ്ഥാനമായ പ്യോങ്‍യാങിന്‍റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തായി തൊടുത്തുവിട്ട മിസൈല്‍ 700 കിലോമീറ്റര്‍ ഉയരത്തില്‍ പൊങ്ങിയതായി ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. നടപടിയെ ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു. അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ പരിഹാര ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ നടപടി.