LiveTV

Live

International

''അച്ഛാ പേടിക്കാതെ വാ, എന്റെ കൈ പിടിച്ച് നടന്നാ മതി''

''അച്ഛാ പേടിക്കാതെ വാ, എന്റെ കൈ പിടിച്ച് നടന്നാ മതി''
Summary
കണ്ണാടിപ്പാലത്തിലൂടെ പേടിച്ച് വിറച്ച് ഒരടി നടക്കാന്‍ പോലും കഴിയാതെ നിലവിളിക്കുന്ന അച്ഛന് ധൈര്യം പകര്‍ന്ന് മൂന്നുവയസ്സുകാരന്‍

ചൈനയിലെ ഷിനുസായി നാഷണല്‍ പാര്‍ക്കിലുള്ള ഗ്ലാസുകൊണ്ട് നിര്‍മ്മിച്ച കണ്ണാടിപ്പാലം പ്രശസ്തമാണ്.ഇതില്‍ കയറുന്ന സഞ്ചാരികള്‍ ആരായാലും ഒന്ന് പേടിക്കാതെ താഴെയിറങ്ങില്ല.. കാരണം ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത് എന്നതില്‍ പാലത്തിന് താഴേക്ക് സുതാര്യമായി കാണാം. എന്നാല്‍ പാലത്തിന് മൂന്നൂറിലധികം മീറ്റര്‍ അടിയിലുള്ള അഗാധമായ കൊക്ക കണ്ടാല്‍ അതിന് മുകളിലൂടെ നടക്കുന്നത് ആരായാലും ചങ്കിടിക്കും, മുട്ടുവിറയ്ക്കും.

അത്തരമൊരു വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. മൂന്നുവയസ്സുമാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയും അവന്റെ അച്ഛനുമാണ് വീഡിയോയിലുള്ളത്. ഗ്ലാസ് പാനലിലൂടെ കാണുന്ന മൂന്നൂറ് മീറ്ററോളം ആഴമുള്ള കിടങ്ങ് കണ്ട് പേടിച്ച് മുട്ടുവിറച്ച് പാലത്തിലിരുന്ന് പോയതാണ് അച്ഛന്‍. പേടിച്ച് വിറച്ച് ഒരടി നടക്കാന്‍ പോലും കഴിയാതെ ആ അച്ഛന്‍ നിലവിളിക്കുന്നു. പക്ഷേ, ആച്ഛാ, വാ നമുക്ക് പോകാം എന്ന് പറഞ്ഞ് അച്ഛനെ കണ്ണാടിപ്പാലത്തിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുകയാണ് ആ മൂന്നുവയസ്സുകാരന്‍. പറയുക മാത്രമല്ല, അച്ഛന്‍ എഴുന്നേല്‍ക്കാന്‍ വേണ്ടി പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട് അവന്‍.

മകനെ മാത്രമായി സ്കൈവാക്കില്‍ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്നായിരന്നു പിതാവ് അന്വേഷിചിരുന്നത്. അതിന് അനുമതി കിട്ടാതിരുന്നത് കൊണ്ടാണ് പിതാവും കൂടെകയറിയത്. ട്രെന്‍റിംഗ് ഇന്‍ ചൈനയെന്ന എഫ് ബി പേജില്‍ അപ്ലോഡഡ്ചെയ്തത്.