LiveTV

Live

International

മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റാകുമെന്ന് പ്രവചനം

മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റാകുമെന്ന് പ്രവചനം
Summary
ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് അടുക്കുന്തോറും സോഷ്യലിസ്റ്റ് സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിന് സാധ്യത വര്‍ധിക്കുന്നു

ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് അടുക്കുന്തോറും സോഷ്യലിസ്റ്റ് സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിന് സാധ്യത വര്‍ധിക്കുന്നു. ഇതിനിടെ ഇമ്മാനുവല്‍ മാക്രോണ്‍ തന്നെ പ്രസിഡന്‍റാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് രണ്ട് മനശാസ്ത്രജ്ഞര്‍.

ഏപ്രിൽ 23നും മേയ് 7നും നടക്കാനിരിക്കുന്ന രണ്ട് ഘട്ടങ്ങളോടെ ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുകയാണ്. പുതിയ പ്രസിഡന്‍റ് ആരായിരിക്കുമെന്ന കാത്തിരിപ്പിലാണ് ഫ്രാന്‍സ് ജനത. ഫലപ്രഖ്യാപനത്തിനും ആഴ്ചകള്‍ക്ക് മുന്‍പെ ഫലം പ്രവചിച്ചിരിക്കുകയാണ് ഇവിടെ രണ്ട് സ്ത്രീകള്‍. പ്രത്യേകരീതിയിലൂടെ ഭാവി പ്രവചിക്കാനാവുമെന്ന് അവകാശപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യരുടെ ഉപബോധ മനസിലെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുണ്ടെന്ന് പതിനഞ്ച് വര്‍ഷമായി ഭാവിപ്രവചിക്കുന്ന കാതറിന്‍ കവായ അവകാശപ്പെടുന്നു. ഇത് പ്രകാരം മരീൻ ലീപെൻ നെ ബഹുദൂരം പിന്നിലാക്കി മെയ് 7ന് ഇമ്മാനുവൽ മാക്രോണ്‍ വിജയിക്കുമെന്നാണ് പ്രവചനം. എങ്കിലും തെരഞ്ഞെടുപ്പില്‍ ലീപെന്‍ ന്‍റെ നാഷണല്‍ ഫ്രണ്ട് തരംഗം സൃഷ്ടിക്കുമെന്നും കവായ പറയുന്നു..

മാക്രോണിനെ അനുകൂലിച്ചുള്ള പ്രവചനവുമായി മറ്റൊരു മനശാസ്ത്രജ്ഞ വലേറി ക്രോസെറ്റും രംഗത്തെത്തി. ഫെങ് ഷുയി എന്ന പേരിലുള്ള വിദ്യ ഉപയോഗിച്ചാണ് ക്രോസെറ്റിന്‍റെ പ്രവചനം. മനുഷ്യന് ചുറ്റുമുള്ള ഊര്‍ജ്ജത്തില്‍ നിന്ന് അവരുടെ പ്രവര്‍ത്തികളെ പ്രവചിക്കാനാകുമെന്നാണ് അവകാശവാദം. 11 സ്ഥാനാർഥികളാണ് ഇപ്പോൾ രംഗത്തുള്ളത്. മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ രണ്ടു സ്ഥാനാർഥികളാണ് അവശേഷിക്കുക. തികഞ്ഞ കുടിയേറ്റ യൂറോപ്യൻ വിരുദ്ധത പുലർത്തുന്ന മരീൻ ലീപെൻ രണ്ടാം ഘട്ടത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. എന്നാൽ അന്തിമഘട്ടത്തിൽ ഇമ്മാനുവൽ മാക്രോണിനോട് അവർ പരാജയപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.