LiveTV

Live

International

സിറിയന്‍ വ്യോമാക്രമണത്തിന് പിന്നാലെ റഷ്യ - അമേരിക്ക ബന്ധം വഷളാകുന്നു

സിറിയന്‍ വ്യോമാക്രമണത്തിന് പിന്നാലെ റഷ്യ - അമേരിക്ക ബന്ധം വഷളാകുന്നു
Summary
അമേരിക്കയുടെ നീക്കം ഇറാഖ് അധിനിവേശത്തിന് സമാനമാണെന്നാണ് റഷ്യന്‍ വിലയിരുത്തല്‍.

സിറിയന്‍ വ്യോമ താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ്യ - അമേരിക്ക ബന്ധം വഷളാകുന്നു. നിലവിലെ ബന്ധം തകരാനേ യു എസ് നടപടി ഉപകരിക്കൂവെന്ന് റഷ്യന്‍ പ്രസി‍ഡണ്ട് പ്രതികരിച്ചു. എന്നാല്‍, രാസായുധ പ്രയോഗം തടയാന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് യു എസ്. കഴിഞ്ഞ ദിവസം രാസായുധ പ്രയോഗ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭാ അടിയന്തര യോഗത്തില്‍ റഷ്യയും അമേരിക്കയും ഇടഞ്ഞിരുന്നു.

യു എന്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഒറ്റക്ക് മുന്നോട്ടു പേകുനമെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അമേരിക്കന്‍ ആക്രമണം. ആക്രമണത്തിന് ശേഷവും അമേരിക്ക നിലപാട് ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധമുലയ്ക്കാനേ നടപടിക്കാവൂ എന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ പറഞ്ഞതായി വക്താവ് ദിമിത്ര പെസ്കോവ് അറിയിച്ചു.

അമേരിക്കയുടെ നീക്കം ഇറാഖ് അധിനിവേശത്തിന് സമാനമാണെന്നാണ് റഷ്യന്‍ വിലയിരുത്തല്‍. ഇരുവരും ബന്ധം തകരരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, സിറിയന്‍ മണ്ണില്‍ അമേരിക്ക നേരിട്ടിറങ്ങുന്നതോടെ അത് നിലനില്‍ക്കുമോയെന്ന് കാത്തിരുന്നം കാണണം.