LiveTV

Live

International

ഇറാന് മേല്‍ അമേരിക്കയുടെ പുതിയ വ്യാപാര ഉപരോധങ്ങള്‍

ഇറാന് മേല്‍ അമേരിക്കയുടെ പുതിയ വ്യാപാര ഉപരോധങ്ങള്‍
Summary
ഇരപത്തിയഞ്ച് കമ്പനികള്‍ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതില്‍ 13 എണ്ണം ഇറാന്‍ കമ്പനികളാണ്

ഇറാന് മേല്‍ അമേരിക്ക പുതിയ വ്യാപാര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്‍ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണത്തില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ നടപടി. നിയമപരമായി ഉപരോധത്തെ നേരിടുമെന്ന് ഇറാന്‍ അറിയിച്ചു.

ഇരപത്തിയഞ്ച് കമ്പനികള്‍ക്കാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതില്‍ 13 എണ്ണം ഇറാന്‍ കമ്പനികളാണ്. ലബനാന്‍,യുഎഇ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ നിരന്തര മിസൈല്‍ പരീക്ഷണം മേഖലയില്‍ ഭീഷണിയുണ്ടാക്കുന്നതായി അമേരിക്ക അറിയിച്ചു.

ഉപരോധമേര്‍പ്പെടുത്തിയവരില്‍ കമ്പനികള്‍ കൂടാതെ വ്യക്തികളും, ഇടനിലക്കാരുമുണ്ട്. ഉപരോധം മികച്ച തീരുമാനമാണെന്ന് വൈറ്റ് ഹൌസ് വക്താവ് സീന്‍ സ്പൈസറും വിലയിരുത്തി. ഉപരോധനീക്കത്തെ ഇറാന്‍ ശക്തമായി അപലപിച്ചു. നിയമപരമായി ഉപരോധത്തെ മറികടക്കുമെന്ന് തെഹ്രാന്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണത്തെ തീക്കളിയാണെന്നായിരുന്നു ട്രംപ് നേരത്തെ വിശേഷിപ്പിച്ചത്. മുന്‍ സര്‍ക്കാറിനെ പോലെ ഇറാനോട് വലിയ മമതയുണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

രോഗങ്ങളാണ് മനുഷ്യനെ പലപ്പോഴും തളര്‍ത്തുന്നത്. എന്നാല്‍ ആ സമയത്തും ധൈര്യത്തോടെ ജീവിതം തിരിച്ചു പിടിക്കുകയും സമാന അവസ്ഥയിലുള്ളവര്‍ക്ക് ജീവിക്കാനുള്ള ഊര്‍ജം പകരുകയും ചെയ്യുന്ന ചിലരുണ്ട്. സംഗീതം കൊണ്ട് രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് കാലിഫോര്‍ണിയ സ്വദേശി നില്‍സ് വാന്‍ ഓട്ടര്‍ ലൂ.