LiveTV

Live

International

ട്രംപിനെതിരായ കാംപയിനില്‍ താന്‍ പങ്കാളിയാകില്ലെന്ന് മദുറോ

ട്രംപിനെതിരായ കാംപയിനില്‍ താന്‍ പങ്കാളിയാകില്ലെന്ന് മദുറോ
Summary
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കാംപയിനില്‍ താന്‍ പങ്കാളിയാകില്ലെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കാംപയിനില്‍ താന്‍ പങ്കാളിയാകില്ലെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ. ഭരണം മാറിയാലും അമേരിക്കയുടെ സാമ്രാജ്യത്വ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന കാഴ്ചപ്പാടാണ് മദുരോയുടെ പ്രതികരണത്തിന് ആധാരം. ട്രംപിനെതിരെ കാംപെയിന്‍ നടത്തുന്നതിനേക്കാള്‍ ഭേദം വെനസ്വേലയോടും ലാറ്റിന്‍ അമേരിക്കയോടുമുളള ട്രംപിന്റെ നിലപാടുകളില്‍ മാറ്റം വരുത്തണേയെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുകയാണെന്നാണ് നിക്കോളാസ് മദുരോയുടെ പക്ഷം

വെനസ്വേലയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ട്രംപിനെതിരെ കാംപെയിന്‍ ശക്തമായിരിക്കെയാണ് പ്രസിഡന്റ് തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടുകളാണ് മദുരോയുടേതെന്ന് ട്രംപ് വിമര്‍ശിച്ചുന്നു. എന്നാല്‍ ഇതിനൊന്നും മറുപടി കൊടുക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് മദുറോ പറയുന്നത്.

ഒബാമ അധികാരമേറ്റപ്പോള്‍ പ്രതീക്ഷച്ചതിനൊത്ത് ഉയര്‍ന്നില്ല. ജോര്‍ജ് ബുഷ് ഭരണകൂടത്തിന്റെ സാമ്രാജ്യത്വ നിലപാടുകള്‍ തുടര്‍ന്ന് പോന്നു. ഒബാമക്ക് പിന്‍ഗാമിയായ ട്രംപിലൂടെയും സാമ്രാജത്വം ശക്തിയാര്‍ജിക്കുമെന്ന വിശ്വാസക്കാരനാണ് മദുറോ.