LiveTV

Live

International

സാര്‍ക്കിന്റെ ഭാവി ചര്‍ച്ച ചെയ്‍ത് വേള്‍ഡ് എക്കണോമിക് ഫോറം

സാര്‍ക്കിന്റെ ഭാവി ചര്‍ച്ച ചെയ്‍ത് വേള്‍ഡ് എക്കണോമിക് ഫോറം
Summary
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ - പാക്ക് ബന്ധം ഉലഞ്ഞതിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് നീട്ടി വെച്ചപ്പോഴാണ് സാര്‍ക്കിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്

ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും സാര്‍ക്കിന്റെ ഭാവിയും ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറം യോഗത്തിനിടെ ചര്‍ച്ച ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് വിഷയം ചര്‍ച്ച ചെയ്തത്. ദക്ഷിണേഷ്യയുടെ സാന്പത്തിക വളര്‍ച്ചയെ ആര്‍ക്കും അവഗണിക്കാനാവില്ലെന്ന് ഇന്ത്യയുടെ വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സാര്‍ക്കിനു പുറത്ത് ഉഭയകക്ഷി ബന്ധങ്ങളുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ - പാക്ക് ബന്ധം ഉലഞ്ഞതിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് നീട്ടി വെച്ചപ്പോഴാണ് സാര്‍ക്കിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറത്തിനിടെ നേതാക്കള്‍ മേഖലയിലെ സഹകരണത്തെക്കുറിച്ചും സാര്‍ക്കിന്റെ ഭാവിയെക്കുറിച്ചും പ്രത്യേകം ചര്‍ച്ച ചെയ്തത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കളും വാണിജ്യ രംഗത്തെ വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദക്ഷിണേഷ്യയുടെ സാന്പത്തിക വളര്‍ച്ചയെക്കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ സാര്‍ക്കിനു പുറത്ത് ഉഭയകക്ഷി ബന്ധങ്ങളുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനുമായും ചൈനയുമായും ജപ്പാനുമായും നല്ല രീതിയിലുള്ള ബന്ധമാണുള്ളതെന്നും എല്ലാവരും അവരവരുടേതായ രീതിയില്‍ ഇത്തരം ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടു പോവുകയല്ലാതെ വേറെ വഴിയില്ലെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.