LiveTV

Live

International

ഉത്തരകൊറിയന്‍ പ്രശ്‌നം ആളിക്കത്തിക്കരുതെന്ന് ട്രംപിനോട് ചൈന

ഉത്തരകൊറിയന്‍ പ്രശ്‌നം ആളിക്കത്തിക്കരുതെന്ന് ട്രംപിനോട് ചൈന
Summary
ഉത്തരകൊറിയയുടെ ആണവായുധശേഷിയെ പരിഹസിക്കുന്ന രീതിയില്‍ ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

അനാവശ്യ ട്വീറ്റുകള്‍ കൊണ്ട് ഉത്തരകൊറിയ പ്രശ്‌നം ആളികത്തിക്കരുതെന്ന് ട്രംപിനോട് ചൈന. ഉത്തരകൊറിയയുടെ ആണവായുധശേഷിയെ പരിഹസിക്കുന്ന രീതിയില്‍ ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

അമേരിക്കയെ നശിപ്പിക്കാന്‍ ശേഷിയുള്ള ആണവ മിസൈലൊന്നും വികസിപ്പിക്കാന്‍ ഉത്തരകൊറിയ വളര്‍ന്നിട്ടില്ലെന്നായിരുന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ചൈനയുടെ വ്യാപാരത്തെയും കളിയാക്കുന്ന ട്വീറ്റ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായി.

ഏകപക്ഷീയമായ വ്യാപാരത്തിലൂടെ ചൈന യുഎസില്‍ നിന്ന് ധാരാളം പണം കൊണ്ടു പോകുന്നുവെന്നും ഉത്തരകൊറിയയുമായി അത് നടക്കില്ലെന്നുമായിരുന്നു ട്വീറ്റ്. അനാവശ്യവും അനുചിതവുമായ ട്വീറ്റുകള്‍ കൊണ്ട് ഉത്തരകൊറിയന്‍ വിഷയം വഷളാക്കരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു

ആണവായുധ പരീക്ഷണത്തിന്റെ പേരില്‍ ചൈനയും ഉത്തരകൊറിയയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ട്രംപിന്റെ ട്വീറ്റുകള്‍ ഇരു രാജ്യങ്ങള്‍ തമ്മിലെ പ്രശ്‌നം രൂക്ഷമാക്കാനിടയുണ്ടെന്നാണ് ചൈനയുടെ വിലയിരുത്തല്‍.