LiveTV

Live

International

റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ സ്‌റ്റേറ്റ് സെക്രട്ടറി

റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ സ്‌റ്റേറ്റ് സെക്രട്ടറി
Summary
മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും റിപ്പബ്ലിക്കന്‍ നേതാവുമായ മിറ്റ് റോംനിയെ തഴഞ്ഞാണ് ടില്ലേഴ്‌സണിന്റെ നിയമനം. 

റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയുടെ പുതിയ സ്‌റ്റേറ്റ് സെക്രട്ടറിയാകും. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആണ് ടില്ലേഴ്‌സണിന്റെ പേര് പ്രഖ്യാപിച്ചത്.

പ്രമുഖ എണ്ണകമ്പനിയായ എക്‌സോണ്‍ മൊബൈല്‍ കോര്‍പറേഷന്‍ മേധാവിയാണ് ടില്ലേഴ്‌സണ്‍. റഷ്യയുമായും വ്‌ളാദിമിര്‍ പുടിനുമായുള്ള അടുത്ത ബന്ധം പരിഗണിച്ചാണ് ട്രംപ് ട്രംപ് ടില്ലേഴ്‌സണെ സ്‌റ്റേറ്റ് സെക്രട്ടറിയാക്കിയിരിക്കുന്നത്. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും റിപ്പബ്ലിക്കന്‍ നേതാവുമായ മിറ്റ് റോംനിയെ തഴഞ്ഞാണ് ടില്ലേഴ്‌സണിന്റെ നിയമനം.

ശനിയാഴ്ച രാവിലെ ടില്ലേഴ്‌സണ്‍ ട്രംപുമായി രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.