LiveTV

Live

International

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; മരണം 97

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം;  മരണം 97
Summary
റിക്ടര്‍ സ്‍കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം;  മരണം 97

ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനത്തില്‍ മരണം 97 ആയി. റിക്ടര്‍ സ്‍കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. എയ്ഷ് പ്രവിശ്യയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറു കണക്കിന് പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുകയാണ്. പരിക്കേറ്റ നിരവധി പേരെ താത്കാലിക മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. 2004 ലുണ്ടായ വമ്പന്‍ ഭൂചലനവും തൊട്ടുപിന്നാലെയുണ്ടായ സുനാമിയിലും 80,000 ലേറെ ആളുകള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.