LiveTV

Live

International

ഫലസ്തീനിലെ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റങ്ങളെ നിയമവിധേയമാക്കുന്ന ബില്ലിനെതിരെ പ്രതിഷേധം

ഫലസ്തീനിലെ ഇസ്രയേലിന്റെ അനധികൃത കുടിയേറ്റങ്ങളെ നിയമവിധേയമാക്കുന്ന ബില്ലിനെതിരെ പ്രതിഷേധം
Summary
ഇസ്രയേല്‍ കയ്യേറിയ വെസ്റ്റ്ബാങ്കില്‍ നിര്‍മ്മിച്ച കുടിയേറ്റവീടുകള്‍ക്ക് നിയമാനുമതി നല്‍കുന്ന ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങളെ നിയമവിധേയമാക്കുന്ന ബില്ലിനെതിരെ വ്യാപകപ്രതിഷേധം. ഇസ്രയേല്‍ കയ്യേറിയ വെസ്റ്റ്ബാങ്കില്‍ നിര്‍മ്മിച്ച കുടിയേറ്റവീടുകള്‍ക്ക് നിയമാനുമതി നല്‍കുന്ന ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.

ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത കുടിയേറ്റങ്ങള്‍ക്ക് നിയമാനുമതി നല്‍കുന്ന ബില്ലാണ് ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇസ്രയേല്‍ കയ്യേറിയ വെസ്റ്റ്ബാങ്കില്‍ നിര്‍മ്മിച്ച കുടിയേറ്റവീടുകള്‍‌ക്ക് നിയമാനുമതി നല്‍കുന്ന ബില്ലിനെതിരെ പാര്‍ലമെന്റില്‍ തന്നെ വിമര്‍‌ശമുയര്‍ന്നിരുന്നു. ബില്ലിനെ അപലപിച്ച് നേരത്തെ തന്നെ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. 49നെതിരെ 60 വോട്ടുകള്‍ നേടിയാണ് ബില്‍‌ പാസായത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിനകത്തും ബില്ലിനെതിരായ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇസ്രയേല്‍ - ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വെക്കുന്ന റ്റു സ്റ്റേറ്റ് കരാറിനും ബില്ല് തടസമാകും. ഈ മാസം 25ന് മുമ്പായി അമോണയിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിയണമെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടക്കാനാണ് ബില്‍ പാസാക്കിയത്. എന്നാല്‍ അമോണയെ കുറിച്ച് പരാമര്‍ശിക്കാതെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തീവ്രവലതുപക്ഷത്തിന്റെ പിന്തുണയോടെ പാസാക്കിയ ബില്‍ ഫലസ്തീന്‍ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ തുടരുമെന്ന സൂചനകൂടിയാണ് നല്‍കുന്നത്.