LiveTV

Live

International

ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു
Summary
ആസ്റ്റിന്‍, വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ട്രംപിനെതിരെ പ്രതിഷേധ റാലികള്‍ നടന്നു.
ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധം തുടരുന്നു. ആസ്റ്റിന്‍, വാഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ട്രംപിനെതിരെ പ്രതിഷേധ റാലികള്‍ നടന്നു. പലയിടത്തും മാര്‍ച്ചുകള്‍ അക്രമാസക്തമായി. അഭയാര്‍ഥികളോടും ന്യൂനപക്ഷങ്ങളോടുമുള്ള ട്രംപിന്റെ സമീപനമാണ് പ്രതിഷേധത്തിന് കാരണം.

ഇതിനിടെ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ മിറ്റ് റോംനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ട്രംപിന്റെ നാഷണല്‍ ഗോള്‍ഫ് ക്ലബിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. റോംനി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. അമേരിക്കയുടെ വിദേശ നയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി മിറ്റ് റോംനി പ്രതികരിച്ചു. ഡൊണള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച നേതാവായിരുന്നു മിറ്റ് റോംനി.