LiveTV

Live

International

ഫ്ളൈറ്റില്‍ പാമ്പ്‍; യാത്രക്കാര്‍ പരിഭ്രാന്തിയില്‍

Summary
"ഞാന്‍ മാഗസിന്‍ വായിക്കുകയായിരുന്നു. എന്‍റെയടുത്തിരുന്ന യാത്രക്കാരന്‍ കണ്ടു ഉറക്കെ ഒച്ച വെച്ചപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്." യാത്രക്കാരി മെഡീന പറഞ്ഞു

വിമാനത്തില്‍ കുടുങ്ങിയ പാമ്പ് യാത്രക്കാരെ വട്ടംകറക്കി. എയ്റോ മെക്സിക്കോ ഫ്ളൈറ്റിലെ ഫസ്റ്റ് ക്ളാസ് യാത്രക്കാരുടെ ഇടയിലേക്കാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി പാമ്പ് കടന്നു കയറിയത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും ചെയ്തു.'സ്നേക്ക് ഓണ്‍ പ്ളയിന്‍' എന്ന സിനിമ കണ്ടപോലെയായിരുന്നു പലര്‍ക്കും. വിമാനത്തില്‍ അകപ്പെട്ട പാമ്പിന്‍റെ വീഡിയോ ടോറിയോണിലെ യൂണിവേഴ്സിറ്റി അദ്ധ്യാപകനാണ് ട്വിറ്റ് ചെയ്തത്.

"ഞാന്‍ മാഗസിന്‍ വായിക്കുകയായിരുന്നു. എന്‍റെയടുത്തിരുന്ന യാത്രക്കാരന്‍ കണ്ടു ഉറക്കെ ഒച്ച വെച്ചപ്പോഴാണ് ഞാന്‍ പാമ്പിനെ ശ്രദ്ധിച്ചത്." യാത്രക്കാരി മെഡീന പറഞ്ഞു. 3 അടിയിലധികം നീളമുണ്ടായിരുന്നു പാമ്പിന്. യാത്രക്കാരൊക്കെ ബെല്‍റ്റ് അഴിച്ച് സീറ്റില് നിന്നും പുറത്തേക്കിറങ്ങിയത് കൂടുതല്‍ പ്രശ്നമുണ്ടാക്കി.

മെക്സിക്കോ സിറ്റിയില് ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യുകയും ജന്തുലോക വിദഗ്ധന്‍ വന്ന് പാമ്പിനെ ഒഴിവാക്കുകയും ചെയ്തു.
പാമ്പ് ഉള്ളില് കയറിയതെങ്ങനെയെന്ന് അന്വേഷിക്കുമെന്ന് എയ്റോ മെക്സിക്കോ അറിയിച്ചു.