LiveTV

Live

International

ഡൊണാള്‍ഡ് ടസ്‍ക് ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Summary
യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദും കൂടിക്കാഴ്ച നടത്തി.

യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദും കൂടിക്കാഴ്ച നടത്തി. ബ്രിട്ടണ്‍ പുറത്തു പോയ ശേഷമുള്ള യൂറോപ്യന്‍ യൂണിയന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. അതിനിടെ ബ്രെക്സിറ്റില്‍ ഉറച്ചു നില്‍ക്കുന്നതായും തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നതിനെ കുറിച്ച്ആലോചിക്കുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു.

ഈ മാസം സ്ലോവാകിയയില്‍ ചേരാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗ രാഷ്ട്രങ്ങളുടെ യോഗത്തിന് മുന്നോടിയായാണ് യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കും ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദും കൂടിക്കാഴ്ച നടത്തിയത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനു ശേഷമുള്ള സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ച അനൌപചാരികമായിരുന്നുവെന്നും യൂറോപ്യന്‍ യൂണിയന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത യൂറോപ്യന്‍ യൂണിയന്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്നും ഡൊണാള്‍ഡ് ടസ്ക് ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ ബ്രെക്സിറ്റില്‍നിന്ന് പിന്നോട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവര്‍ത്തിച്ചു. രണ്ടാംഹിത പരിശോധനക്കുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞു. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ അംഗങ്ങളോടാവശ്യപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതടക്കം സാമ്പത്തിക വളര്‍ച്ചക്കുതകുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്ന തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കുമോ എന്ന് നേരത്തെ ആശങ്കയുയര്‍ന്നിരുന്നു.