LiveTV

Live

International

റോഹിങ്ക്യകളെ സഹായിക്കാനുള്ള യു.എന്‍ നീക്കത്തിനെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍

റോഹിങ്ക്യകളെ സഹായിക്കാനുള്ള യു.എന്‍ നീക്കത്തിനെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍
Summary
യുഎന്‍ വസ്തുതാന്വേഷണ സംഘത്തിന് വിസ നിഷേധിച്ച സര്‍ക്കാര്‍ നിലപാടും നേരത്തെ വാര്‍ത്തയായിരുന്നു

മ്യാന്‍മറില്‍ ദുരിതം പേറുന്ന റോഹിങ്ക്യകളെ സഹായിക്കാനുള്ള യുഎന്‍ നീക്കത്തിനെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍. വിഷയത്തില്‍ ഇടപെടാനുള്ള യുഎന്‍ നീക്കം റോഹിങ്ക്യകളുടെ ദുരിതം വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. യുഎന്‍ വസ്തുതാന്വേഷണ സംഘത്തിന് വിസ നിഷേധിച്ച സര്‍ക്കാര്‍ നിലപാടും നേരത്തെ വാര്‍ത്തയായിരുന്നു.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊടും​പ​ട്ടി​ണി​യി​ലാ​ണെ​ന്ന​ ഐക്യ​രാ​ഷ്​​​ട്ര സ​ഭ റി​പ്പോ​ർ​ട്ട് പുറത്തുവന്നതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിലിടപെടാനുള്ള യുഎന്‍ നീക്കത്തിനെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍ രംഗത്തുവന്നത്. യുഎന്‍ നിലപാട് റോഹിങ്ക്യകളുടെ ദുരിതം വര്‍ധിപ്പിക്കാനേ ഉപകരിക്കൂവെന്ന് പറഞ്ഞ സര്‍ക്കാര്‍ വക്താവ് പ്രചരിപ്പിക്കപ്പെടുന്ന പല കണക്കുകളും പെരുപ്പിച്ച് കാണിച്ചതാണെന്നും ആരോപിച്ചു.

ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ നടന്ന സൈ​നി​ക​ന​ട​പ​ടി​​ക്ക് ശേഷം മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലിംകളുടെ സ്ഥിതി അതീവ ദയനീയമാണെന്നും രണ്ടേകാല്‍ ലക്ഷം പേ​ർ അ​ടി​യ​ന്ത​ര സ​ഹാ​യം തേ​ടു​ക​യാ​ണെ​ന്നുമാണ് വേ​ൾ​ഡ്​ ഫു​ഡ്​ പ്രോ​ഗ്രാം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്. കടുത്ത പട്ടിണി പേറുന്നവരില്‍ തൊണ്ണൂറായിരത്തോളം പേര്‍ കുട്ടികളാണ്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന സൈ​നി​ക​ന​ട​പ​ടി​യി​ൽ പതിനായിരക്കണക്കിന് പു​രു​ഷ​ന്മാ​ർ കൊ​ല്ല​പ്പെ​ടു​ക​യോ അ​പ്ര​ത്യ​ക്ഷരാ​വു​ക​യോ ചെ​യ്​​തു. അവശേ​ഷി​ക്കു​ന്ന സ്​​ത്രീ​ക​ളും കു​ട്ടി​ക​ളുമടക്കമുള്ളവരില്‍ നടത്തിയ പഠനമാണ് റോഹിങ്ക്യകളുടെ ദുരിത ജീവിതം പുറത്തെത്തിച്ചത്. അതേസമയം റോ​ഹി​ങ്ക്യ​ക​ൾ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ എ​ത്തു​ന്ന യു.​എ​ൻ സം​ഘ​ത്തി​ന്​ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്നതടക്കം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭക ആങ്സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള മ്യാ​ന്മ​ർ സ​ർ​ക്കാ​ർ കൈക്കൊള്ളുന്നത്.