LiveTV

Live

International

ജനജീവിതത്തെ ബാധിച്ച് ഫ്രാന്‍സില്‍ കനത്ത മഴ തുടരുന്നു

 ജനജീവിതത്തെ ബാധിച്ച്  ഫ്രാന്‍സില്‍ കനത്ത മഴ തുടരുന്നു
Summary
ഫ്രാന്‍സില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നിരവധിഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി
 ജനജീവിതത്തെ ബാധിച്ച്  ഫ്രാന്‍സില്‍ കനത്ത മഴ തുടരുന്നു

ഫ്രാന്‍സില്‍ തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചു .നിരവധിഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി .മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . രണ്ട് ദിവസത്തിലധികമായി ഫ്രാന്‍സില്‍ തുടരുന്ന കനത്ത മഴ ജനജീവത്തെ ദുസഹമാക്കിയിരിക്കുകയാണ് . നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.

കഴിഞ്ഞ അന്‍പത് വര്‍ഷത്തനിടെ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ്ഇത്തവണത്തേത് . നിരവധിയിടങ്ങളില്‍അതിവ ജാഗ്രതനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് . 60000 ലധികം ആളുകളെ വിവിധയിടങ്ങളില്‍ നിന്നായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട് . ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിയിടങ്ങളില്‍ ദുരിതാശ്വാസക്യാന്പുകള്‍ തുറന്നിട്ടുണ്ട് . സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത് . അതേ സമയം രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്.