LiveTV

Live

International

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ മ്യാന്‍മര്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്ന് ബ്രിട്ടണ്‍

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ മ്യാന്‍മര്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്ന് ബ്രിട്ടണ്‍
Summary
ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ബ്രിട്ടന്‍ പ്രതിനിധി കാരന്‍ പെയസിന്റെ പ്രതികരണം

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ മ്യാന്‍മര്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്ന് ഐക്യരാഷ്ട്രസഭയിലെ ബ്രിട്ടണ്‍ പ്രതിനിധി. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ബ്രിട്ടന്‍ പ്രതിനിധി കാരന്‍ പെയസിന്റെ പ്രതികരണം. മ്യാന്‍മറിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് ഈ പ്രസ്താവന. ബുദ്ധമത വിശ്വാസികളില്‍ നിന്നും അല്ലാതെയും റോഹിങ്ക്യന്‍ വംശജര്‍ നേരിടുന്ന പ്രശ്നത്തിന്റെ യഥാര്‍ഥ അവസ്ഥ ഇനിയും പഠിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും റോഹിങ്ക്യന്‍ വിഷയത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിലെ അഭയാര്‍ഥി പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നവര്‍ക്ക് മ്യാന്‍മറിലെ നിലവിലെ സാഹചര്യം പാഠപുസ്തകം പോലെയാവണമെന്നും കാരന്‍ പെയസ് സൂചിപ്പിച്ചു. ദേശീയമായും അന്തര്‍ദേശീയമായും വലിയതോതില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ പോലും അഭയാര്‍ഥികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിന്റെ സൂചനയാണ്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ യോഗം വെള്ളിയാഴ്ച സമാപിക്കും.