LiveTV

Live

International

ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ വാഴ്ചക്ക് അന്ത്യം; ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഇന്ന് സ്ഥാനമൊഴിയും

ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ വാഴ്ചക്ക് അന്ത്യം; ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഇന്ന് സ്ഥാനമൊഴിയും
Summary
വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനെല്‍ അടുത്ത പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍

ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഇന്ന് സ്ഥാനമൊഴിയും. 6 പതിറ്റാണ്ട് നീണ്ട കാസ്ട്രോ വാഴ്ച അവസാനിക്കുന്നതോടെ കാസ്ട്രോയെന്ന രണ്ടാം പേരില്ലാത്ത പ്രസിഡന്റ് ക്യൂബന്‍ ഭരണാധികാരിയാകാന്‍ ഒരുങ്ങുകയാണ് . വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനെല്‍ അടുത്ത പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍.

ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോ വാഴ്ചക്ക് അന്ത്യം; ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഇന്ന് സ്ഥാനമൊഴിയും

കാസ്ട്രോ എന്ന കുടുംബപ്പേരില്ലാത്ത പ്രസിഡന്റാകും ഇനി ക്യൂബക്ക് ഉണ്ടാവുക. വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനെല്‍ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ചേരുന്ന ക്യൂബന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രസിഡന്റിലന്റെ പേര് പ്രഖ്യാപിക്കും. 1959 ലെ ക്യൂബന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഫിദലിന്റെ വലം കയ്യായിരുന്ന റൌള്‍ 2006ലാണ് ഫിദല്‍ കാസ്ട്രോ അസുഖബാധിതനായതിനെ തുടര്‍ന്ന് ക്യൂബയുടെ അധികാരമേറ്റത്. 2008 ല്‍ അധികാരം പൂര്‍ണമായും ഫിദല്‍ കൈമാറി.

ഫിദലും സഹോദരനും ചേര്‍ന്ന് 60 വര്‍ഷത്തോളം ക്യൂബ ഭരിച്ചു. പ്രസിഡന്റ് പദവി ഒഴിഞ്ഞാലും 2021 വരെ റൌള്‍ പൊളിറ്റ് ബ്യൂറോയുടെ തലപ്പത്ത് ഉണ്ടാകും. ക്യൂബയില്‍ ഭരണമാറ്റം അപൂര്‍വ്വമാണ്. സ്വേച്ഛാധിപതി ഫുള്‍ജെന്‍ഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയ ശേഷം കാസ്ട്രോ കുടുംബത്തില്‍ പെടാത്ത രണ്ട് പേര്‍ മാത്രമാണ് ഇടക്കാലത്ത് ക്യൂബയുടെ തലപ്പത്ത് എത്തിയത്. എന്നാല്‍ അപ്പോഴും കാസ്ട്രോയുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു ഭരണസംവിധാനം. റൌളിന് പകരം എത്തുന്ന മിഗ്വേല്‍ ക്യൂബന്‍ വിപ്ലത്തില്‍ പോരാടിയിട്ടില്ലാത്ത ആദ്യ രാഷ്ട്ര നായകനാണ്. 1976 ല്‍ ഫിദല്‍ കാസ്ട്രോ പുതിയ ഭരണഘടന ഉണ്ടാക്കിയതിന് ശേഷം പ്രസിഡന്റാകുന്ന ആദ്യ സാധാരണ പൌരനുമാണ്.