LiveTV

Live

International

സിറിയയില്‍ റഷ്യയുടെ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തലിനെ പരിഹസിച്ച് അമേരിക്ക

സിറിയയില്‍ റഷ്യയുടെ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തലിനെ പരിഹസിച്ച് അമേരിക്ക
Summary
റഷ്യ മുന്നോട്ട് വെച്ച ആശയം വലിയ തമാശയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപ്പെടുത്തി.

സിറിയയില്‍ റഷ്യ പ്രഖ്യാപിച്ച അഞ്ച് മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിനെ പരിഹസിച്ച് അമേരിക്ക. റഷ്യ മുന്നോട്ട് വെച്ച ആശയം വലിയ തമാശയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റപ്പെടുത്തി.

സിറിയയിലെ കിഴക്കന്‍ ഘൌത്തയില്‍ വിമതര്‍ക്കെതിരായ സര്‍ക്കാര്‍ സൈന്യത്തിന്റെ പോരാട്ടത്തില്‍ നൂറ് കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് യുഎന്‍ സുരക്ഷാകൌണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് മുപ്പത് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് യുഎന്നിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് റഷ്യ ദിവസവും അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക, അടിയന്തര ചികിത്സാ സഹായം എത്തിക്കുക, ഭക്ഷണവും വെള്ളവും മെഡിക്കല്‍ ഉപകരണങ്ങളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തല്‍. എന്നാല്‍ അതുപോലും നടപ്പാക്കാതെ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റഷ്യയെ വിമര്‍ശിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തിയത്.