LiveTV

Live

International

പറഞ്ഞാല്‍ വിശ്വസിക്കുമോ..ഇതൊരു കേക്കാണ്

പറഞ്ഞാല്‍ വിശ്വസിക്കുമോ..ഇതൊരു കേക്കാണ്
Summary
കിനാകോ എന്ന് വിളിക്കുന്ന വറുത്തെടുത്ത സോയാബീന്‍ പൊടി, കുരോമസ്തു എന്ന പഞ്ചസാര സിറപ്പ് എന്നിവയ്ക്കൊപ്പമാണ് മഴത്തുള്ളി കേക്ക് വിളമ്പുന്നത്

പലവിധ പരീക്ഷണങ്ങള്‍ കേക്കില്‍ നടന്നുകഴിഞ്ഞു, അല്ല നടന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ ഈ കേക്ക് രുചിവൈവിധ്യം കൊണ്ട് മാത്രമല്ല ആകൃതി കൊണ്ടും നിങ്ങളെ അതിശയിപ്പിക്കും. കാരണം ഒരു മഴത്തുള്ളി പോലെ മനോഹരമാണ് ഈ കേക്ക്. ജപ്പാന്‍കാരാണ് ഈ മഴത്തുള്ളികേക്കിന്റെ പാചകക്കാര്‍. വെള്ളത്തുള്ളി പോലെ സുന്ദരമായ ഈ കേക്ക് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമാണ്.

പറഞ്ഞാല്‍ വിശ്വസിക്കുമോ..ഇതൊരു കേക്കാണ്

പേര് മാത്രമല്ല, മഴത്തുള്ളിയുടെ സ്വഭാവ സവിശേഷതയും ഈ കേക്കിനുണ്ട്. കാരണം പാകപ്പെടുത്തി മുപ്പത് മിനുട്ടിനുള്ളില്‍ കേക്ക് കഴിക്കണം. അല്ലെങ്കില്‍ ഇവിടെയൊന്നും കിട്ടിയില്ല എന്ന് പരാതി പറഞ്ഞിട്ട് കാര്യമില്ല. തെക്കന്‍ ജാപ്പനീസ് മലനിരകളില്‍ നിന്നുള്ള വെള്ളമാണ് കേക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഈ മലനിരകളില്‍ നിന്നുള്ള വെള്ളത്തിന് പ്രത്യേക സ്വദാണെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.

പറഞ്ഞാല്‍ വിശ്വസിക്കുമോ..ഇതൊരു കേക്കാണ്

കിനാകോ എന്ന് വിളിക്കുന്ന വറുത്തെടുത്ത സോയാബീന്‍ പൊടി, കുരോമസ്തു എന്ന പഞ്ചസാര സിറപ്പ് എന്നിവയ്ക്കൊപ്പമാണ് മഴത്തുള്ളി കേക്ക് വിളമ്പുന്നത്.

പറഞ്ഞാല്‍ വിശ്വസിക്കുമോ..ഇതൊരു കേക്കാണ്