LiveTV

Live

International

സുഡാന്‍, എത്യോപ്യ എന്നീ രാഷ്ട്രങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് ഈജിപ്‍ത്

സുഡാന്‍, എത്യോപ്യ എന്നീ രാഷ്ട്രങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് ഈജിപ്‍ത്
Summary
നൈല്‍ നദിയില്‍ എത്യോപ്യ നിര്‍മിക്കുന്ന അണക്കെട്ടിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സീസിയുടെ പ്രഖ്യാപനം

സുഡാന്‍, എത്യോപ്യ എന്നീ അയല്‍ രാഷ്ട്രങ്ങളുമായി സംഘര്‍ഷത്തിനില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. നൈല്‍ നദിയില്‍ എത്യോപ്യ നിര്‍മിക്കുന്ന അണക്കെട്ടിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സീസിയുടെ പ്രഖ്യാപനം. അണക്കെട്ട് വന്നാല്‍ നൈല്‍ നദിയില്‍ നിന്ന് ഈജിപ്തിന് കിട്ടുന്ന വെള്ളത്തില്‍ കുറവുണ്ടാകുമെന്നതായിരുന്നു ഈജിപ്തിന്റെ പരാതി.

ചൊവ്വാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി അയല്‍ രാജ്യങ്ങളുമായി സമാധാനമാഗ്രഹിക്കുന്നതായി വ്യക്തമാക്കിയത്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ സു​ഡാ​നു​മാ​യും ഇ​ത്യോ​പ്യ​യു​മാ​യും ​ഒ​രു​വി​ധ സം​ഘ​ർ​ഷ​ത്തി​നു​മി​ല്ലെ​ന്ന് സീസി പ്രഖ്യാപിച്ചു. നൈ​ൽ ന​ദി​ക്ക്​ കു​റു​കെ ഇ​ത്യോ​പ്യ നി​ർ​മി​ക്കു​ന്ന ഗ്രാ​ൻ​ഡ്​ ഇ​ത്യോ​പ്യ​ൻ റി​നൈ​സ​ൻ​സ്​ അ​ണ​ക്കെ​ട്ടി​നെ​ച്ചൊ​ല്ലി മേ​ഖ​ല​യി​ൽ ത​ർ​ക്കം പു​ക​യു​ന്ന​തി​നി​ടെ​യാ​ണ്​ സീ​സി​യു​ടെ നിലപാട് പ്രഖ്യാപനം. 'സ​ഹോ​ദ​ര​രാ​ജ്യ​ങ്ങ​ളു​മാ​യി യു​ദ്ധം ന​ട​ത്താ​ൻ ത​യാ​റ​ല്ല. മ​റ്റു​ള്ള​വ​രു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ല. സു​ഡാ​നും ഇ​ത്യോ​പ്യ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​' സീസി വ്യക്തമാക്കി.

സുഡാന്‍-‌എത്യോപ്യ അതിര്‍ത്തിയില്‍ നൈ​ൽ ന​ദി​ക്ക്​ കു​റു​കെ ഇ​ത്യോ​പ്യ നി​ർ​മി​ക്കു​ന്ന അണക്കെട്ട് പൂര്‍ത്തിയാകുന്നതോടെ രാ​ജ്യ​ത്തി​ന്​ കി​ട്ടു​ന്ന വെ​ള്ള​ത്തി​​െൻറ അ​ള​വ്​ ഗണ്യമായി കു​റ​യുമെ​ന്നാ​ണ് ഈജിപ്‍തിന്റെ പ​രാ​തി. അ​ഞ്ചു ബി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ നിര്‍ത്തിവെക്കാന്‍ പദ്ധതിയില്ലെന്ന് എത്യാപ്യയും നിലപാടെടുത്തു. സുഡാനും എത്യോപ്യയെ പിന്തുണച്ച് രംഗത്തെത്തിയതോടെ മേഖല സംഘര്‍ഷ നിഴലിലായി. സംഘര്‍ഷം കനക്കുന്നതിനിടെയാണ് ഈജിപ്ത് നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​തി പ്ലാ​ൻ​റാ​യി​രി​ക്കും ഗ്രാ​ൻ​ഡ്​ ഇ​ത്യോ​പ്യ​ൻ റി​നൈ​സ​ൻ​സ്​ അ​ണ​ക്കെട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.