LiveTV

Live

International

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചര്‍ച്ച തുടരുന്നു

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചര്‍ച്ച തുടരുന്നു
Summary
ഉത്തരകൊറിയയില്‍ നിന്ന് 140 പേരടങ്ങിയ സംഘം ഒളിമ്പിക്സിലെ സംഗീത പരിപാടിയില്‍ പങ്കെടുക്കും.

പരസ്പര വൈരങ്ങള്‍ മാറ്റിവെച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നു. ദക്ഷിണകൊറിയയില്‍ നടക്കുന്ന വിന്‍റര്‍ ഒളിമ്പിക്സിന്‍റെ ഭാഗമായാണ് ചര്‍ച്ചകള്‍. ഉത്തരകൊറിയയില്‍ നിന്ന് 140 പേരടങ്ങിയ സംഘം ഒളിമ്പിക്സിലെ സംഗീത പരിപാടിയില്‍ പങ്കെടുക്കും.

ദീര്‍ഘകാലം നീണ്ടുനിന്ന അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങി. ദക്ഷിണകൊറിയയില്‍ നടക്കുന്ന വിന്‍റര്‍ ഒളിമ്പിക്സാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. 18 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇരു രാജ്യങ്ങളും ശത്രുത മാറ്റിവെച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. വിന്‍റര്‍ ഒളിമ്പിക്സില്‍ താരങ്ങളെ പങ്കെടുപ്പിക്കുമെന്ന് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒളിമ്പിക്സിനോടനുബന്ധിച്ചുള്ള സംഗീത പരിപാടിയില്‍ ടീമിനെ പങ്കെടുപ്പിക്കുമെന്ന അയക്കുമെന്നും ഉത്തരകൊറിയ അറിയിച്ചു. ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലും ഗാന്‍ഗ്ന്യൂഗിലും സംഗീതപരിപാടി നടത്താനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചത്. ഇതിനു മുന്പ് 2000ത്തില്‍ സംയുക്ത ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും സംഗീതപരിപാടി നടത്തിയത്. ഒളിമ്പിക്സിനോടനുബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാന്‍മുഞ്ചോം അതിര്‍ത്തി വഴിയാണ് കലാസംഘം ദക്ഷിണകൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ നവംബറില്‍ ഈ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നാണ് ഇരു രാജ്യങ്ങളുടെയും വക്താക്കള്‍ പറയുന്നത്. ഇന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും. ജനുവരി 20നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്ന കൂടിക്കാഴ്ച.