LiveTV

Live

International

ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് ഓക്‌ലെന്‍ഡില്‍

ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് ഓക്‌ലെന്‍ഡില്‍
Summary
ന്യൂസിലന്‍ഡിലെ ഓക്‌ലെന്‍ഡിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. രാജ്യങ്ങളെല്ലാം വലിയ ആഘോഷത്തോടെയാണ് 2018നെ വരവേറ്റത്.

വര്‍ണങ്ങള്‍ പെയ്തിറങ്ങിയ രാവില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലന്‍ഡിലെ ഓക്‌ലെന്‍ഡിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. രാജ്യങ്ങളെല്ലാം വലിയ ആഘോഷത്തോടെയാണ് 2018നെ വരവേറ്റത്.

മാനത്ത് നക്ഷത്രങ്ങള്‍ പുഞ്ചിരിച്ചു നിന്നു. അവിടേക്ക് വര്‍ണങ്ങള്‍ കുതിച്ചു ചെന്നു. പല പല വര്‍ണങ്ങള്‍ വിതറി 2018 നെ കാത്തിരുന്നു. വെടിക്കെട്ടുകള്‍ ആഘോഷ രാത്രിക്ക് ലഹരി പകര്‍ന്നു. 2018 ആദ്യം വിരുന്നെത്തിയത് ന്യൂസിലന്‍ഡിലേക്ക്. അവിടെ ഓക്‍ലെന്‍ഡിലെ സ്കൈ ടവറിന് കീഴില്‍ ന്യൂസിലന്‍ഡിലെ ജനത 2018 നെ ആഘോഷപൂര്‍വം സ്വീകരിച്ചു. തൊട്ടുപിന്നാലെ സിഡ്നിയിലും പുതുവര്‍ഷമെത്തി.

വെടിക്കെട്ടിനൊപ്പം സംഗീത വിരുന്നൊരുക്കിയാണ് ഹോങ്കോങും തായ്‍വാനും പുതുവര്‍ഷത്തെ വരവേറ്റത്. 437 പേരുടെ സമൂഹ വിവാഹത്തോടെയാണ് ഇന്തോനോഷ്യ പുതുവര്‍ഷാഘോഷം വ്യത്യസ്തമാക്കിയത്. അമേരിക്ക, ചൈന, ജര്‍മനി, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും വന്‍ ആഘോഷ പരിപാടികളോടെയാണ് പുതുവത്സരത്തെ വരവേറ്റത്. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ വന്‍ നഗരങ്ങളെല്ലാം കനത്താ സുരക്ഷാ വലയത്തിലായിരുന്നു.