LiveTV

Live

International

തത്സമയ വാര്‍ത്ത വായനക്കിടെ ഭൂകമ്പം; പിന്നീടുണ്ടായത്...

തത്സമയ വാര്‍ത്ത വായനക്കിടെ ഭൂകമ്പം; പിന്നീടുണ്ടായത്...
Summary
തത്സമയ വാര്‍ത്ത വായന ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് തടസപ്പെടുന്നതിന്റെ വീഡിയോ വൈറല്‍.

ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് തത്സമയ വാര്‍ത്ത വായന തടസപ്പെടുന്നതിന്റെ വീഡിയോ വൈറല്‍. വാര്‍ത്തക്കിടെയുള്ള ചര്‍ച്ച നടക്കുമ്പോഴായിരുന്നു ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനമുണ്ടായത്.

തത്സമയ വാര്‍ത്ത വായനക്കിടെ ഭൂകമ്പം; പിന്നീടുണ്ടായത്...

ചര്‍ച്ചക്കെത്തിയ അതിഥി ഭൂചലനത്തെ തുടര്‍ന്ന് ഇളകുന്നതും പരിഭ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തനായ അതിഥി ''ഭൂചലനമാണ് ഉണ്ടാകുന്നത്, ക്ഷമിക്കണം, ഞാന്‍ പുറത്തേക്ക് പോകുകയാണെ'' ന്ന് അവതാരകനോട് പറയുന്നതും വീഡിയോയില്‍ കാണാം. ഇന്നലെ ഇറാന്‍ - ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 400 ലേറെ പേരാണ് മരിച്ചത്. 6700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.